വ്യാഴാഴ്‌ച, ജനുവരി 13, 2011

എന്ത് ചെയ്യും ഞാന്‍?

പെട്ടെന്നായിരുന്നു അവന്‍റെ മറുപടി "നീ ബ്ലോഗ്‌ എഴുതണം".ഞാന്‍ ഞെട്ടി പോയി."അതിനൊക്കെ ഒരുപാടു മലയാളം വാക്കുകള്‍ അറിയണം.ആഗോളവല്കാരം,സാമ്പത്തികമാന്ദ്യം ഈ ടൈപ്പ് വലിയ വാക്കുകള്‍".ഞാന്‍ ഉത്തരം പറഞ്ഞു.അത് കേട്ടപ്പോള്‍ അവന്‍ കുറെ ചിന്തിച്ചു എന്നിട്ട് പറഞ്ഞു "ഹ്മ്മം ശരി നമ്മുക്ക് നോക്കാം നീ എഴുതി തുടങ്ങൂ ഞാന്‍ റിവ്യൂ ചെയ്യാം".അത് കേട്ടപ്പോള്‍ എന്‍റെ നെഞ്ച് കത്തി പോയി.പണ്ട് ക്ലാസ്സില്‍ സര്‍ ലൌകികമായ ത്വര എന്ന് പഠിപ്പിച്ചപ്പോള്‍ അമ്മയോട് പോയി എന്താ അമ്മെ ഈ ലൈഗികമായ ത്വര എന്ന് ചോദിച്ച കക്ഷിയാ അവന്‍.അവന്‍ റിവ്യൂ ചെയ്യാമെന്നു.എന്‍റെ ബ്ലോഗ്‌ നന്നായത് തന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു."വേണ്ട സൂരജ് അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാകും" ഞാന്‍ പറഞ്ഞു."അതിനവനു ബുദ്ധി വേണ്ടേ???" ദേ എത്തി അടുത്ത കാലമാടന്‍.ചളി വീരന്‍ സതീഷ്‌.സൂരജ് അവനെ നോക്കി ചോദിച്ചു "നന്നായി കൂടെ ഡാ?".മുഖത്ത് വല്ലാത്ത ഭാവം ബുദ്ധിമുട്ടി ഉണ്ടാക്കി അവന്‍ അടുത്ത ഇരയെ തേടി പോയി.

"എന്താ രണ്ടും കൂടെ എങ്ങനെ പണി ചെയ്യാതെ വീട്ടില്‍ പോകാം എന്നാലോചിക്കുകയാണോ?"ചരണ്‍ ആണ്.സപ്നയും ഉണ്ട് കൂടെ.അവള്‍ ഞങ്ങള്‍ മൈന്‍ഡ് ചെയ്യാതെ പോയി. "ഓ അതിനിപ്പോ ആലോചിക്കണോ? നിന്നെ ഒരു ദിവസം observe  ചെയ്താപ്പോരെ" സൂരജ് പറഞ്ഞു.ഞാന്‍ ചോദിച്ചു."ഡാ ചരണ്‍ എന്താ സപ്നക്കിത്ര ഹെഡ് വെയിറ്റ്?"."ഒന്നും പറയണ്ട ഞാനും സപ്നേം കൂടെ വഴക്കിലാ." ചരണ്‍ പറഞ്ഞു നിര്‍ത്തി."പുതിയ കാര്യം ഒന്നും അല്ലല്ലോ ഇത്‌?എന്താ ഇപ്പോഴത്തെ പ്രശ്നം?"സൂരജ് ചോദിച്ചു.ചരണ്‍ പറയാന്‍ തുടങ്ങി "എടാ എന്‍റെ പുതിയ Nokia Express Music ഫോണ്‍ അവള്‍ക്കു recycle ചെയ്യാന്‍ കൊടുക്കണമെന്ന്."."എന്തിനു?" ഞാനും സൂരജും ഒരേ സ്വരത്തില്‍ ചോദിച്ചു."ഫോണ്‍ കൊടുത്താല്‍ നമ്മുടെ ക്യാമ്പസില്‍ അവളുടെ പേരില്‍ മരം നടുമത്രേ."ഞാനും സൂരജും ഞെട്ടി മുഖത്തോട് മുഖം നോക്കി.അതെ മുഖ ഭാവത്തോടെ ചരണിന്റെ മുഖത്തും നോക്കി.അവന്‍ പ്രത്യേകിച്ച് ഭാവം ഇല്ലാതെ ഞങ്ങളെ രണ്ടു പേരേം മാറി മാറി നോക്കി.ഞാന്‍  സൂരജിനോട് ചോദിച്ചു "ഞാന്‍ പോയി ബ്ലോഗ്‌ എഴുതാം ല്ലേ?" സൂരജ് പറഞ്ഞു "അതെ അതാ നല്ലത്" ... 

ബുധനാഴ്‌ച, ജനുവരി 12, 2011

പ്രണയം

"ആദ്യ പ്രണയം തോന്നിയത് പതിനാറു വയസ്സില്‍ ആയിരുന്നു...കൂടെ പഠിച്ച കൂട്ടുകാരിയോട്.തുറന്നു പറഞ്ഞില്ലെങ്കിലും ആ പ്രണയം മനസ്സില്‍ ഒരു മനോഹര നോവായി സൂക്ഷിച്ചു.ആ ഓര്‍മകള്‍ക്ക് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ആയിരുന്നു.പിന്നീട് ഇരുപത്തി എഴാം വയസ്സില്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോളും കുഞ്ഞുങ്ങള്‍ ഉണ്ടായാപ്പോളും ഞാന്‍ സന്തോഷവാനായിരുന്നു.എങ്കിലും എവിടെയോ ഒരു ശൂന്യത.ആദ്യമായി ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിച്ചത് എന്‍റെ കുഞ്ഞിനു ജന്മം നല്‍കിയപ്പോള്‍ ആയിരുന്നു.പക്ഷെ ആ കൂട്ടുകാരിയെ സ്നേഹിച്ചത് അവളോട്‌ സംസാരിച്ച ദിവസം മുതലും.എന്തോ അവള്‍ എനിക്ക് ഒരു ദേവതയെ പോലെ ആയിരുന്നു".അയാള്‍ പറഞ്ഞു നിര്‍ത്തി.വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളില്‍ ഒരു തിളക്കം പടര്‍ന്നു.

ഇതു ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്ന പാറു അമ്മ പറഞ്ഞു "അതെ ദാസന്‍ നായരെ ഇതു എല്ലാവര്‍ക്കും ഉള്ളതായിരിക്കും,ആ  പ്രായത്തിലെ ചാപല്യം".

ദാസന്‍ നായര്‍ തുടര്‍ന്ന് " അല്ല പാര്‍വതി അമ്മെ ഓരോ തവണ നിങ്ങളുടെ പേര് വിളിക്കുമ്പോളും എന്‍റെ ഹൃദയം നോവുന്നു.എന്‍റെ പാറുക്കുട്ടിയെ ഓര്‍ത്ത്‌" അയാള്‍ നെടുവീര്‍പ്പിട്ടു.ഒരു പുസ്തകം എടുത്തു തുറന്ന് അയാള്‍ തുടര്‍ന്നു."അവളുടെ കൈപടയില്‍ എന്‍റെ പേരെഴുതിയ പുസ്തകം,പ്രീ ഡിഗ്രീയിലെ മലയാളം പുസ്തകം .അതെന്നെ എപ്പോഴും ചിന്തിപ്പിക്കുന്നു ആ നല്ല ദിവസങ്ങളെ
കുറിച്ച്".അയാള്‍ പറഞ്ഞു നിര്‍ത്തി.ആ പുസ്തകം താഴെ വച്ചു.

"ശരി ദാസന്‍ നായരെ ഞാന്‍ പോകട്ടെ,മോളുട്ടി തിരക്കുന്നുണ്ടാകും.നാളെ എനിക്ക് ഒരു കാര്യം പറയണം ദാസന്‍ നായരോട്.ഇതു വരെ ഞാന്‍ ആരോടും പറയാത്ത ഒരു കാര്യം".ആശുപത്രി വരാന്തയിലെ ആ തണുത്ത തിണ്ണയില്‍ നിന്നും അവര്‍ രണ്ടു പേരും വാര്‍ഡിലേക്ക് നടന്നു.ദാസന്‍ നായര്‍ എന്തോ പറയാന്‍ തുടങ്ങി.അപ്പോഴാണ് സത്യവതി അമ്മയെ അവര്‍ കണ്ടത്.
"ആ... പാറു ഏട്ടത്തി ഉണ്ടാരുന്നോ കൂടെ?ഞാന്‍ ഭയന്നു.ദാസേട്ടനെ കാണാഞ്ഞപ്പോ." സത്യവതിയമ്മ പറഞ്ഞു.അവര്‍ ഇളം നിറത്തിലുള്ള ഒരു സാരി ധരിച്ചിരുന്നു.അവരുടെ നെറ്റിയിലെ സിന്ദൂരം പാറു അമ്മയെ ആകര്‍ഷിച്ചു.അവര്‍ സത്യവതി അമ്മയെ നോക്കി പുഞ്ചിരിച്ചു.ദാസന്‍ നായര്‍ പറഞ്ഞു "എന്‍റെ സത്യം, ഇനി ഞാന്‍ നിന്നെ വിട്ടു എവിടെ പോകാന്‍??"
അവര്‍ മൂന്ന് പേരും ചിരിച്ചു കൊണ്ട്‌ തങ്ങളുടെ വാര്‍ഡിലെ മുറികളിലേക്ക് നീങ്ങി.

അടുത്ത ദിവസം രാവിലെ പാറു അമ്മയെ ഉണര്‍ത്തിയത് സത്യവതി അമ്മയുടെ കരച്ചിലായിരുന്നു.പാറു  അമ്മയുടെ മോള്‍ പറഞ്ഞു "അമ്മെ,ദാസ്‌ അങ്കിള്‍ മരിച്ചു" .ആ പുസ്തകം പാറു അമ്മ തന്‍റെ മോള്‍ കാണാതെ മാറോടടുക്കി.ആ കണ്ണുകളില്‍  കണ്ണീര്‍ നിറഞ്ഞു.പിന്നെ കേട്ടത് പാറു അമ്മയുടെ മകളുടെ കരച്ചിലാണ്.

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...