ചൊവ്വാഴ്ച, ഡിസംബർ 22, 2020

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 - 2000
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


"പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില് പോകാൻ  പാടില്ല,വേണമെങ്കില് അവർക്ക് എൻ്റെ വീട്ടില് വരാം.ഫോണ് എടുക്കാൻ  പാടില്ല അങ്ങനെ പോകുന്നു നിയമങ്ങൾ .എനിക്ക് അമ്മയോടും അച്ഛനോടും ഏട്ടന്മാരോടും വെറുപ്പ് തോന്നി.സ്ത്രീ ആയി ജനിച്ചതിനു  ഞാൻ  എന്നെ ശപിച്ചു.എന്തെ ഞാൻ  പുറത്തു പോയാൽ??കളിയ്ക്കാൻ പുറത്തു പോയാൽ??ഫോൺ  എടുത്താൽ??കൂട്ടുകാരോട് രഹസ്യം പറഞ്ഞാൽ എന്താണ് പ്രശനം?എനിക്കുള്ളത് ഈ ലോകത്തെ ഏറ്റവും മോശപ്പെട്ട അമ്മയും അച്ഛനും ഏട്ടന്മാരും ആണ്.എനിക്കിഷ്ടമല്ല അവരെ."

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 - 2007
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


"ഞാന്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയാല്‍ അമ്മയെന്താ ഇങ്ങനെ?എൻ്റെ ഡയറി എന്തിനാ അമ്മ വായിക്കണേ?കോളേജില്‍ കൊണ്ട് പോകാനും കൊണ്ട് വരാനും അച്ഛന്‍ എന്തിനാ?എന്നെ ടൂറിനു വിടാന്‍ വേണ്ടി ടീച്ചര്‍ വിളിക്കേണ്ടി വന്നു.എന്ത് മോശമായി പോയി.സ്വപ്നടേം ആശയുടെയും  അച്ഛനും അമ്മയ്ക്കും ഒന്നും ഇത്രേം പ്രശനം ഇല്ലല്ലോ"

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 -2009
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


മധുവിൻ്റെ  കാര്യം പറഞ്ഞു.എല്ലാവരും പൊട്ടി തെറിച്ചു.ഇപ്പോ ഗാര്‍ഹിക തടവില്‍.എനിക്ക് മടുത്തു.അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്?മനസ്സിലാകുന്നില്ല.അങ്ങ് ചത്താലോ?

സ്ഥലം:മധുവിൻ്റെ  വീട്
തീയതി:ഫെബ്രുവരി-06 -2011
ലക്ഷ്മി വേദനിച്ച ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു.


മധു ദേ ഇതു കണ്ടോ?പത്രത്തിലെ വാര്‍ത്ത‍?സൌമ്യ എന്ന പെണ്‍കുട്ടിയെ ...

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 -2011
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


ഇപ്പോള്‍ പത്രം തുറന്നാല്‍ സ്ത്രീ പീഡനവും,വഞ്ചനയും ,മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്ന സ്കൂള്‍ കുട്ടികളുടെ വാര്‍ത്തകളുമേ കാണാനുള്ളൂ.
ഒരു പേന എടുത്തു പഴയ ഡയറികളിലെ  ഓഗസ്റ്റ്‌ -19 - 2007 ലെയും  ഓഗസ്റ്റ്‌ -19 - 2000 ത്തിലെയും കുറിപ്പുകള്‍ വെട്ടിക്കളഞ്ഞു.

അവരെൻ്റെ സംരക്ഷണം എന്നും ഉറപ്പ് വരുത്തി ഇരുന്നു. പക്ഷേ എനിക്ക് അറിയില്ല അവർ ചെയ്തത് ശരിയോ തെറ്റോ എന്ന്?? 

രണ്ടായാലും ഇത് എഴുതാൻ ഞാൻ ഉണ്ടല്ലോ :-)

1 അഭിപ്രായം:

  1. വളരെ ശരിയാണ്. മുതിർന്നവരും വേണ്ടപ്പെട്ടവരും മാതാപിതാക്കളും പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾക്ക് അതെല്ലാം ഉപദേശവും ശാസനയും മാത്രമാണ്. അത് ഉൾക്കൊള്ളൂവാനും അതിന്റെ അനന്തരഫലങ്ങൾ അറിഞ്ഞുകൊണ്ടാണ് മുതിർന്നവർ ഉപദേശിക്കുന്നത് എന്നവർ മനസ്സിലാക്കുവാൻ  മറന്നു പോകുന്നു. വളരെ വെറുപ്പോടു കൂടി മാത്രമേ അവർ മാതാപിതാക്കളുടെ ഉപദേശങ്ങളെ കാണുന്നത്. ജീവിതത്തിൽ അനുഭവിക്കുമ്പോൾ മാത്രമാണ് കുട്ടികൾ ചെയ്തതെല്ലാം തെറ്റാണെന്നു മനസ്സിലാക്കുന്നത്...

    മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...