ചൊവ്വാഴ്ച, ഡിസംബർ 22, 2020

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 - 2000
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


"പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില് പോകാൻ  പാടില്ല,വേണമെങ്കില് അവർക്ക് എൻ്റെ വീട്ടില് വരാം.ഫോണ് എടുക്കാൻ  പാടില്ല അങ്ങനെ പോകുന്നു നിയമങ്ങൾ .എനിക്ക് അമ്മയോടും അച്ഛനോടും ഏട്ടന്മാരോടും വെറുപ്പ് തോന്നി.സ്ത്രീ ആയി ജനിച്ചതിനു  ഞാൻ  എന്നെ ശപിച്ചു.എന്തെ ഞാൻ  പുറത്തു പോയാൽ??കളിയ്ക്കാൻ പുറത്തു പോയാൽ??ഫോൺ  എടുത്താൽ??കൂട്ടുകാരോട് രഹസ്യം പറഞ്ഞാൽ എന്താണ് പ്രശനം?എനിക്കുള്ളത് ഈ ലോകത്തെ ഏറ്റവും മോശപ്പെട്ട അമ്മയും അച്ഛനും ഏട്ടന്മാരും ആണ്.എനിക്കിഷ്ടമല്ല അവരെ."

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 - 2007
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


"ഞാന്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയാല്‍ അമ്മയെന്താ ഇങ്ങനെ?എൻ്റെ ഡയറി എന്തിനാ അമ്മ വായിക്കണേ?കോളേജില്‍ കൊണ്ട് പോകാനും കൊണ്ട് വരാനും അച്ഛന്‍ എന്തിനാ?എന്നെ ടൂറിനു വിടാന്‍ വേണ്ടി ടീച്ചര്‍ വിളിക്കേണ്ടി വന്നു.എന്ത് മോശമായി പോയി.സ്വപ്നടേം ആശയുടെയും  അച്ഛനും അമ്മയ്ക്കും ഒന്നും ഇത്രേം പ്രശനം ഇല്ലല്ലോ"

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 -2009
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


മധുവിൻ്റെ  കാര്യം പറഞ്ഞു.എല്ലാവരും പൊട്ടി തെറിച്ചു.ഇപ്പോ ഗാര്‍ഹിക തടവില്‍.എനിക്ക് മടുത്തു.അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്?മനസ്സിലാകുന്നില്ല.അങ്ങ് ചത്താലോ?

സ്ഥലം:മധുവിൻ്റെ  വീട്
തീയതി:ഫെബ്രുവരി-06 -2011
ലക്ഷ്മി വേദനിച്ച ശബ്ദത്തില്‍ ഉറക്കെ പറഞ്ഞു.


മധു ദേ ഇതു കണ്ടോ?പത്രത്തിലെ വാര്‍ത്ത‍?സൌമ്യ എന്ന പെണ്‍കുട്ടിയെ ...

സ്ഥലം:ലക്ഷ്മിയുടെ വീട് ....
തീയതി:ഓഗസ്റ്റ്‌ -19 -2011
ലക്ഷ്മി ഡയറിയില്‍ കുറിച്ചു


ഇപ്പോള്‍ പത്രം തുറന്നാല്‍ സ്ത്രീ പീഡനവും,വഞ്ചനയും ,മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്ന സ്കൂള്‍ കുട്ടികളുടെ വാര്‍ത്തകളുമേ കാണാനുള്ളൂ.
ഒരു പേന എടുത്തു പഴയ ഡയറികളിലെ  ഓഗസ്റ്റ്‌ -19 - 2007 ലെയും  ഓഗസ്റ്റ്‌ -19 - 2000 ത്തിലെയും കുറിപ്പുകള്‍ വെട്ടിക്കളഞ്ഞു.

അവരെൻ്റെ സംരക്ഷണം എന്നും ഉറപ്പ് വരുത്തി ഇരുന്നു. പക്ഷേ എനിക്ക് അറിയില്ല അവർ ചെയ്തത് ശരിയോ തെറ്റോ എന്ന്?? 

രണ്ടായാലും ഇത് എഴുതാൻ ഞാൻ ഉണ്ടല്ലോ :-)

തിങ്കളാഴ്‌ച, മേയ് 05, 2014

മോക്ഷം

പാപക്കടലിൽ ഞാൻ മുങ്ങിയിരിക്കുന്നു,പശ്ചാത്താപം എന്നിലേക്ക്‌ ഇരച്ചു കയറുന്നു...

 എങ്കിലും ആ പാപക്കടലിൽ നിന്ന് എനിക്ക് മുക്തിയില്ല, കര കാണാ കടലിൽ നീന്തി തീരണം ഈ ജന്മം...

 ഇനിയെനിക്ക് വേണ്ടത് മോക്ഷമാണ്,എന്നെ കാര്ന്നു തിന്നുന്ന വേദനയിൽ നിന്നൊരു മോക്ഷം ...

 ഒരു മനോഹര സ്വപ്നത്തിലേക്ക് എന്ന പോലെ നീന്തി അടുക്കണം മോക്ഷ തീരത്തേക്ക് ...

 മരവിച്ചു തീർന്ന ഉടലെനിക്ക് മോക്ഷം തരുമെങ്കിൽ, മരണമേ നിനക്കെന്നെ സ്നേഹിച്ചൂടെ...

 എന്റെ കാമുകനെ പോലെ അധികാരത്തോടെ നിനക്കെന്നെ പുല്കി കൂടെ?

ഞായറാഴ്‌ച, ഡിസംബർ 01, 2013

മധു ടൈ കെട്ടിയ കഥ

ഇതിപ്പോ ഒരു കഥ ഒന്നും അല്ല ട്ടോ.ഒരു അനുഭവം. ഞാൻ നന്നായി എന്നാണ് ഇപ്പോ മധുന്റെ അഭിപ്രായം സൊ പണി മധുനു കൊടുക്കാം എന്ന് വച്ച്. എന്നോടാ കളി... ഒരു സാധാരണ സായാഹ്നം. വാവേ എന്ന് ഉറക്കെ വിളിച്ചു മധു എത്തി.എന്നിട്ട് അന്നത്തെ പ്രഖ്യാപനം നടത്തി. "എനിക്ക് നാളെ ഇന്റർവ്യൂ ഉണ്ട്.അതിനു റെഡി ആവണം" വാവ - അതിനെന്താ റെഡി ആയിക്കോളൂ മധു - എന്നെ ഒന്ന് ഇരുത്തി നോക്കി . മോനെ നിന്റെ നോട്ടം കൊണ്ടൊന്നും ഇരിക്കൂല്ല,എനിക്കെ 80 കിലോയാ ഭാരം. "ഡീ എനിക്ക് ടൈ കെട്ടാൻ അറിയില്ല" വാവ - അതിനു ,ഞാൻ ടൈ കെട്ടാറില്ല. എന്നിട്ട് അങ്ങോട്ടും വച്ച് കൊടുത്തു ഒരു നോട്ടം മധു - നിന്നെ വരെ ഞാൻ കെട്ടി പിന്നെ അല്ലെ ഒരു ടൈ വാവ - ആഹാ അത്രക്കായോ? എങ്കിൽ നിന്നെ ടൈ കേട്ടിച്ചിട്ടു തന്നെ.നീ ഒരു കാര്യം ചോദിക്ക് നമ്മുടെ കൂട്ടുകാരൻ ശരണ് നോട് ചോദിക്കൂ മധു - അവനെങ്ങും അറിയില്ല,നീ പോയെ വാവ - അവനോ, അവനറിയും ഞാനല്ലേ പറയണേ. അവൻ ഈ ബ്ലാക്ക് കാറ്റ് അല്ലെ. മധു - നീ ഒരു സംഭവം തന്നെ എന്നാ രീതിയിൽ എന്നെ നോക്കി എന്നിട്ട് എന്നാ പോയിട്ട് വരാട്ടോ അവന്റെ റൂമിലേക്ക് വാവ - ഹും,ഇതിനൊക്കെ ഞാൻ തന്നെ വേണം. തിരിച്ചു ഞാനാരാ മോള് എന്ന് ഒരു നോട്ടം വച്ച് കൊടുത്തു മധു പോയിട്ട് ഒരു ഒരു മണിക്കൂർ കഴിഞ്ഞ എത്തിയെ, ഞാൻ വിചാരിച്ചു ഈ ടൈ കേട്ടാൽ സംഭവം തന്നെ ഒരു മണിക്കൂർ പണി അല്ലെ. മധുവിന്റെ നോട്ടം ഭയങ്കരം ആരുന്നു .. പണി പാളിയോ .കയ്യിൽ കെട്ടിയ ടൈ ഉണ്ടല്ലോ പിന്നെ എന്താ? ഡി അവനൊന്നും അറിയില്ലാരുന്നു... അവന്റെ റൂമിലുള്ള എല്ലാ തെണ്ടികളും ഇതിൽ കേറി നിരങ്ങി. വാവ - എന്നാലെന്ത് കാര്യം നടന്നില്ലേ എന്നിട്ട് നമ്മുടെ പാവം മധു രാവിലെ ആ ടൈ കല്യാണ മാല പോലെ കഴുത്തിൽ അണിഞ്ഞു മുറുക്കി കിടിലൻ ആയി ഇന്റർവ്യൂ നു പോയി. ഓഫീസിൽ കേറിയതും നമ്മുടെ അണ്ണൻ ചായയും കുടിച്ചു ചുമ്മാ നില്പുണ്ടായിരുന്നു. " ഡേയ് തമ്പി റെഡ് ടൈ എന പോടലെ"? സ്നേഹം മൂത്ത ചോദ്യം ആണെന്ന് കരുതി നമ്മുടെ നായര് "കിട്ടിയില്ല അണ്ണാ" എന്ന് നിഷ്കളങ്കം ആയി പറഞ്ഞു. "ശ്ശോ അത് പോട്ടിരുന്താ നമ്മ ലിബിൻ വേലയെ നീ പതിരുന്തിരുക്കാലം ലെ ".. ലിബിൻ ഞങ്ങളുടെ കാന്റീനിലെ കൂട്ടുകാരൻ ആണ്. പുള്ളി വൈറെർ ആണ്. സോഫ്റ്റ്വെയർ കമ്പനിയിലെ മാനേജർ പോസ്റ്റിനു ഇന്റർവ്യൂ നു പോകുന്ന ആളോട് ആണ് ഇതു പറയണേ എന്നോര്ക്കണം. പിന്നെ ഞാൻ ഒന്നും കേട്ടില്ല തെറിയുടെ അഭിഷേകം. മലയാളമാണോ തമിഴ് ആണോ എന്നറിയില്ല ... ക പൂ ച ..... പിന്നെ സധൈര്യം അണ്ണന്റെ അകമ്പടിയിൽ മുന്നോട്ടു ..നമ്മുടെ ജാഡ മാനേജർ വരുന്നുണ്ട്. ഒരു അലന്ന ചിരിയും ചിരിച്ചു ഒരു ഗുഡ് മോര്നിംഗ് എല്ലാം അയാൾ പറഞ്ഞു. സാധാരണ മനുഷ്യനെ കണ്ട ചിരിക്കാത്ത ആളാ... മധു ആരായി ?? ടൈ ഊറി വച്ച് ഇന്റർവ്യൂ നു പോയി അന്നാണ് പിന്നെ കേട്ട് കേൾവി. എന്തായോ എന്തോ ???

വ്യാഴാഴ്‌ച, സെപ്റ്റംബർ 12, 2013

മരണത്തിലേക്കുള്ള വഴി

എന്നോട് പൊറുക്കുക ...
ദൈവത്തിലും അധികം ഞാൻ ചെകുത്താനെ പ്രണയിച്ചു പൊയ്...
ആ പ്രണയത്തിൽ ഞാൻ എന്നെ അർപ്പിച്ചപ്പോൾ ചുറ്റിലും ഞാൻ അന്ധകാരത്തെ ശ്വസിച്ചു
പ്രണയത്തിൻ തുടക്കം എന്നിൽ പുളകം നിറച്ചപ്പോൾ അതിന്റെ ഒടുക്കം എന്നെ ക്രൂശിച്ചു...

അടങ്ങാത്ത ആത്മാവിനെ മരത്തിൽ ബന്ധിച്ചു, അപ്പോൾ നിന്റെ കണ്‍കളിൽ ഞാൻ പുഞ്ചിരിയുടെ തിളക്കം കണ്ടു

എന്റെ മനസ്സില് ആണികൾ ഞാൻ തന്നെ അടിച്ചു ചേർത്തു
ആ മുറിവിൽ നിന്നും രക്തം ഊറുമ്പോൾ നിന്റെ കണ്ണില പ്രണയം ഞാൻ കണ്ടു..ജ്വലിക്കുന്ന പ്രണയം

അതിനു മരണത്തിന്റെ നിറമായിരുന്നു !!!

ബുധനാഴ്‌ച, സെപ്റ്റംബർ 11, 2013

വെറും വെറുതെ ...

വരൂ നീയെന്റെ കൈകളിൽ മുറുകെ പിടിക്കൂ ....
നിന്നെ ഞാൻ സ്നേഹത്തിൻ അനന്ത താഴ്വരയിലേക്ക് കൊണ്ട് പോകാം ജാതിക്കും മതത്തിനും സമൂഹത്തിനും അപ്പുറം നമ്മുക്ക് പ്രണയിക്കാം... പ്രണയം മടുക്കുമ്പോൾ നമുക്കാ തീരങ്ങളിൽ കൈ കോർത്ത് നടക്കാം...
പ്രണയം എന്ന വാക്കിനുമപ്പുറം നമുക്ക് പരസ്പരം കാമിക്കാം,മോഹിക്കാം കൊതിക്കാം ...

വരൂ നീയെന്നെ നിന്നോട് ചേർത്ത് അണക്കൂ, നമുക്ക് പ്രണയത്തിൻ അഗാധ ആഴങ്ങളിലേക്ക് ഊളയിടാം...
പ്രണയത്തിനു പോലും അസൂയ നല്കിക്കൊണ്ട് നമുക്ക് സ്നേഹിക്കാം.. സ്നേഹിച്ചു മടുക്കുമ്പോൾ കടലിലെ റാണിയുടെ കൊട്ടാരത്തിൽ ചെന്ന് പാർക്കാം...
സ്നേഹം എന്ന വാക്കിനുമപ്പുറം ജീവിതം മരണത്തിൽ എന്ന പോലെ നമുക്ക് നമ്മിൽ അലിഞ്ഞില്ലാതാകാം ...

വരൂ പ്രിയനേ നമുക്ക് പ്രണയിക്കാം...

വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

എന്‍റെ തറവാട്

ഹരിശ്രീ  ഗണപതയേ നമഹ:
ഇന്നു വിദ്യാരംഭം.ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും, ഇന്നു ഒരു പോസ്റ്റ്എങ്കിലും ഇടാത്തത് ശരിയല്ലല്ലോ അത് കൊണ്ട് എന്റെ വീട്ടിനെ കുറിച്ച് പറയാം എന്ന് വച്ചു.
അച്ഛന്റെ വീട്ടില്ആണ് ഞങ്ങള്താമസിച്ചിരുന്നത്. പക്ഷെ വിശേഷ ദിവസങ്ങള്അമ്മയുടെ തറവാട്ടില്ആണ്. മരുമക്കതായം ആയിരുന്നല്ലോ പണ്ട്,തറവാട്ടില്അതിപ്പോഴും തുടരുന്നു. അത് കൊണ്ട് എന്റെ കുടുംബത്തിലെ തലമുറ വാഹകര്പെണ്കുട്ടികളാണ്. അവര്ക്കാണ് സര് സ്വത്തും. അത് കൊണ്ട് തന്നെ അവര്ക്ക് പ്രത്യേക സ്ഥാനം ആണ്. നല്ല ദിവസങ്ങളില്തറവാട് വൃത്തിയാക്കി നാഗക്കാവിലും,ബ്രഹ്മ രക്ഷസ്സിനും വിളക്ക് തെളിക്കും.. പിന്നെ മുല്ലക്കലും പടി മുറ്റത്തും ദീപം വയ്ക്കും. വൈകുന്നേരം ആകുമ്പോഴേക്കും ഓരോരുത്തരായി എത്തി തുടങ്ങും. ഓരോ ഓട്ടോ വരുമ്പോളും സന്തോഷമാണ്.
തറവാട്ടില്എപ്പോളും ബഹളം ആയിരിക്കും അന്നൊക്കെ .അമ്മ,അച്ഛന്‍,മുത്തശ്ശന്‍,അച്ഛമ്മ അമ്മാവന്മാര്‍,അമ്മായിമാര്‍,വലിയമ്മമാര്‍,വലിയച്ചന്മാര്‍,ചെറിയമ്മമാര്‍,ചെറിയച്ചന്മാര്അവരുടെ മക്കള്എല്ലാവരും എത്തും. അപ്പൊ അവരൊക്കെ ഓരോരോ സ്ഥലങ്ങളില്ആയിരുന്നു എങ്കിലും എല്ലാ നല്ലതിനും ചീത്തക്കും ഒത്തു  ചേരും.   ഒത്തുചേരല്മൂത്തവരെ സംബധിച്ച് ആഘോഷമായിരുന്നു. മുതിര്ന്ന സ്ത്രീകള്അടുക്കളയില്തിരക്കിലാവും സദ്യ ഉണ്ടാക്കലും മറ്റുമായി തിരക്കില്‍. അതിനിടയില്പരദൂഷണവും. നാട്ടില്അല്ലാത്തവര്ക്ക് നാട്ടിലെ എല്ലാം അറിയണം.നാട്ടില്ആരൊക്കെ കല്യാണം കഴിഞ്ഞു പോയി,പ്രസവിച്ചു,ഒളിച്ചോടി പോയി ഇതൊക്കെയാണ് ആദ്യം അറിയേണ്ടത്. നാട്ടിലുള്ളവര്ക്ക് നഗരത്തിലെ വിശേഷം അറിയണം.
പുരുഷന്മാര്ക്ക് രാവിലെ മുതല്തിരക്കാണ്. നാട് ചുറ്റണം,പണിക്കാരെ ഭരിക്കണം, പിന്നെ കുറെ എന്തൊക്കെയോ. പക്ഷെ വൈകുന്നെരങ്ങളൊക്കെ അവര്ഞങ്ങള്ക്കായി ചിലവഴിക്കും. കുടുംബത്തില്എല്ലാവരും ചേര്ന്ന് മ്യുസിക്കല്ചെയര്‍,പാട്ടു മത്സരം അങ്ങനെ ഒരുപാടു സന്തോഷങ്ങള്‍. എല്ലാവരും കൂടെ ഊണ് കഴിക്കും.നിലത്തു എല്ലാവരും കൂടെ കിടന്നുറങ്ങും.
പട്ടുപാവാടയണിഞ്ഞ ചേച്ചിമാരെ ചേട്ടന്മാര്കണ്ണിമയ്ക്കാതെ നോക്കും. അവര് സംസാരിക്കുമ്പോള്കളിയാക്കും. അവര്ഞങ്ങളുടെ കൂട്ടത്തില്കൂടിയില്ലെങ്കില്ചേട്ടന്മാര്ഞങ്ങളെ വിട്ടു അവരെ വിളിപ്പിക്കും. ഞങ്ങളൊക്കെ കളിക്കുമ്പോള്അവര്ദൂരെ ഇരുന്നു സംസാരിക്കും. അത് കണ്ടു പിടിക്കുന്ന അമ്മായിമാര്അവരെ ചെവിക്കു നുള്ളി കളിയാക്കും.നാണം കൊണ്ട് പട്ടു പാവാടക്കാരി ഓടി മറയും. ഇതൊക്കെയേ ഉള്ളൂ.എങ്കിലും പ്രണയത്തിന്റെ തീവ്രത കണ്ടു ഞങ്ങളില്ചിലരെങ്കിലും കൊതിച്ചിട്ടുണ്ട്.
തിരിച്ചു പോകേണ്ട നാള്ആണ് വേദനിപ്പിക്കുന്ന നാള്‍. രഹസ്യമായി യാത്ര പറഞ്ഞും പ്രതീക്ഷകള്പങ്കു വച്ചും ഞങ്ങള്കുട്ടികള്പിരിയും. അടുത്ത വര്ഷം കാണാം എന്നും അപ്പോള്മാങ്ങാ എറിഞ്ഞു വീഴ്ത്തി തരാമെന്നും,ഇനി വരുമ്പോള്മയില്പീലി തരാമെന്നും അങ്ങനെ ഒരുപാടു വലിയ വാഗ്ദാനങ്ങള്‍. ചേട്ടന്മാരുടെ ചെവിയില്പറയാനുള്ള രഹസ്യം ഞങ്ങളോടെ പറഞ്ഞു ചേച്ചിമാരും പോകും. പിന്നെ തറവാട് പൂട്ടി ഞങ്ങളും. അപ്പോള്നെഞ്ചില്വിങ്ങുന്ന ഗദ്ഗദം… പോസ്റ്റ്എഴുതോമ്പോഴും എനിക്കുണ്ട്. അന്നൊക്കെ അത് വലിയ വേദനയായിരുന്നു. എല്ലാവരും കെട്ടിപിടിച്ചു കരഞ്ഞും,ഉമ്മ വച്ചും,വലിയവരുടെ അനുഗ്രഹം മേടിച്ചും പിരിയും.
അങ്ങനെയിരിക്കെ പിന്നെയും ഞങ്ങള്ഒത്തു കൂടി. പക്ഷെ അന്നവിടെ ആരും വിളക്കു വച്ചില്ല,ചിരിച്ചില്ല. ചങ്ങലകളും കൊണ്ട് കുറെ ആളുകള്വന്നു. എന്തൊക്കെയോ നടന്നു. എല്ലാവരും തമ്മില്വഴക്ക്. വഴക്ക് കൂടുന്ന ശബ്ദം മാത്രം തറവാട്ടില്‍. ആര്ക്കും ആരോടും ഇഷ്ടമില്ലാത്ത പോലെ എല്ലാവരും. കളിയും ചിരിയും തമാശയും ഇല്ല വീട്ടില്‍. ഞങ്ങളെ ആരെയും പരസ്പരം സംസാരിക്കാന്പോലും ഞങ്ങളുടെ അച്ഛനമ്മമാര്വിട്ടില്ല. പരസ്പരം സങ്കടത്തോടെ നോക്കി നില്ക്കാം എന്നല്ലാതെ ഞങ്ങളെന്തു ചെയ്യാന്‍.സ്വത്തു ഭാഗം വക്കല്ആണത്രേ അത്. ഇത്രേം വിഷമം പിടിച്ച ഒന്നാണെങ്കില്അത് വേണ്ടായിരുന്നു...
ഒരു  നാള്എല്ലാരും പിരിഞ്ഞു. ആരും ആരോടും യാത്ര പറഞ്ഞില്ല,മുത്തശ്ശന്റെ അനുഗ്രഹം വാങ്ങില്ല,ആരും കരഞ്ഞില്ല,കെട്ടി പിടിച്ചുമില്ല...
 
ഒത്തുചേരലുകള്കുറഞ്ഞു വന്നു. പിന്നെയെന്നോ അത് കല്യാണങ്ങള്ക്കും മരണങ്ങള്ക്കും മാത്രമായി. മുത്തശ്ശന്കരഞ്ഞു വിളിച്ചിട്ടും അവര്വന്നില്ല. മുത്തശ്ശന്മരിച്ചപ്പോള്പോലും ചിലര്വന്നില്ല.ജോലി തിരക്കാണ് പോലും.

കുറെ വര്ഷങ്ങള്ക്കു ശേഷം എന്റെ കല്യാണം ഉറച്ചു. എല്ലാവരെയും അമ്മയും അച്ഛനും അവരവരുടെ  വീട്ടില്ചെന്ന് വിളിച്ചു. നീങ്ങിപോയ കണ്ണികളൊക്കെ ഒത്തു ചേര്ന്നു. വരാത്തവരെ ഇവര്ചേര്ന്നു ഒറ്റപ്പെടുത്തി. സന്തോഷം വിരുന്നുവന്നു പഴയ തറവാട്ടില്‍. അടഞ്ഞു കിടന്ന വാതിലുകള്മലര്ക്കെ തുറന്നു.ബ്രഹ്മ രക്ഷസ്സിനും നാഗങ്ങള്ക്കും വിളക്കു തെളിച്ചു. പിരിയുന്ന നാളില്എല്ലാവരും വിതുമ്പി. കാരണം അവരുടെ മാതാപിതാക്കള്ആരും ജീവനോടെ ഉണ്ടായിരുന്നില്ല അനുഗ്രഹം വാങ്ങാന്‍...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...