ശ്രീ ഭഗവതി ഈ ബ്ലോഗിന്‍റെ ഐശ്വര്യം

വ്യാഴാഴ്‌ച, ജനുവരി 13, 2011

എന്ത് ചെയ്യും ഞാന്‍?

പെട്ടെന്നായിരുന്നു അവന്‍റെ മറുപടി "നീ ബ്ലോഗ്‌ എഴുതണം".ഞാന്‍ ഞെട്ടി പോയി."അതിനൊക്കെ ഒരുപാടു മലയാളം വാക്കുകള്‍ അറിയണം.ആഗോളവല്കാരം,സാമ്പത്തികമാന്ദ്യം ഈ ടൈപ്പ് വലിയ വാക്കുകള്‍".ഞാന്‍ ഉത്തരം പറഞ്ഞു.അത് കേട്ടപ്പോള്‍ അവന്‍ കുറെ ചിന്തിച്ചു എന്നിട്ട് പറഞ്ഞു "ഹ്മ്മം ശരി നമ്മുക്ക് നോക്കാം നീ എഴുതി തുടങ്ങൂ ഞാന്‍ റിവ്യൂ ചെയ്യാം".അത് കേട്ടപ്പോള്‍ എന്‍റെ നെഞ്ച് കത്തി പോയി.പണ്ട് ക്ലാസ്സില്‍ സര്‍ ലൌകികമായ ത്വര എന്ന് പഠിപ്പിച്ചപ്പോള്‍ അമ്മയോട് പോയി എന്താ അമ്മെ ഈ ലൈഗികമായ ത്വര എന്ന് ചോദിച്ച കക്ഷിയാ അവന്‍.അവന്‍ റിവ്യൂ ചെയ്യാമെന്നു.എന്‍റെ ബ്ലോഗ്‌ നന്നായത് തന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു."വേണ്ട സൂരജ് അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാകും" ഞാന്‍ പറഞ്ഞു."അതിനവനു ബുദ്ധി വേണ്ടേ???" ദേ എത്തി അടുത്ത കാലമാടന്‍.ചളി വീരന്‍ സതീഷ്‌.സൂരജ് അവനെ നോക്കി ചോദിച്ചു "നന്നായി കൂടെ ഡാ?".മുഖത്ത് വല്ലാത്ത ഭാവം ബുദ്ധിമുട്ടി ഉണ്ടാക്കി അവന്‍ അടുത്ത ഇരയെ തേടി പോയി.

"എന്താ രണ്ടും കൂടെ എങ്ങനെ പണി ചെയ്യാതെ വീട്ടില്‍ പോകാം എന്നാലോചിക്കുകയാണോ?"ചരണ്‍ ആണ്.സപ്നയും ഉണ്ട് കൂടെ.അവള്‍ ഞങ്ങള്‍ മൈന്‍ഡ് ചെയ്യാതെ പോയി. "ഓ അതിനിപ്പോ ആലോചിക്കണോ? നിന്നെ ഒരു ദിവസം observe  ചെയ്താപ്പോരെ" സൂരജ് പറഞ്ഞു.ഞാന്‍ ചോദിച്ചു."ഡാ ചരണ്‍ എന്താ സപ്നക്കിത്ര ഹെഡ് വെയിറ്റ്?"."ഒന്നും പറയണ്ട ഞാനും സപ്നേം കൂടെ വഴക്കിലാ." ചരണ്‍ പറഞ്ഞു നിര്‍ത്തി."പുതിയ കാര്യം ഒന്നും അല്ലല്ലോ ഇത്‌?എന്താ ഇപ്പോഴത്തെ പ്രശ്നം?"സൂരജ് ചോദിച്ചു.ചരണ്‍ പറയാന്‍ തുടങ്ങി "എടാ എന്‍റെ പുതിയ Nokia Express Music ഫോണ്‍ അവള്‍ക്കു recycle ചെയ്യാന്‍ കൊടുക്കണമെന്ന്."."എന്തിനു?" ഞാനും സൂരജും ഒരേ സ്വരത്തില്‍ ചോദിച്ചു."ഫോണ്‍ കൊടുത്താല്‍ നമ്മുടെ ക്യാമ്പസില്‍ അവളുടെ പേരില്‍ മരം നടുമത്രേ."ഞാനും സൂരജും ഞെട്ടി മുഖത്തോട് മുഖം നോക്കി.അതെ മുഖ ഭാവത്തോടെ ചരണിന്റെ മുഖത്തും നോക്കി.അവന്‍ പ്രത്യേകിച്ച് ഭാവം ഇല്ലാതെ ഞങ്ങളെ രണ്ടു പേരേം മാറി മാറി നോക്കി.ഞാന്‍  സൂരജിനോട് ചോദിച്ചു "ഞാന്‍ പോയി ബ്ലോഗ്‌ എഴുതാം ല്ലേ?" സൂരജ് പറഞ്ഞു "അതെ അതാ നല്ലത്" ... 

5 അഭിപ്രായങ്ങൾ:

 1. എന്‍റെ എല്ലാ സുഹൃത്തുകള്‍ക്കും സമര്‍പ്പിക്കുന്നു

  സ്നേഹത്തോടെ,

  സു..

  മറുപടിഇല്ലാതാക്കൂ
 2. സ്നേഹം ദുരന്തം തന്നെയാണ്...അതാണ് അതിന്റെ മേന്മയും...

  മറുപടിഇല്ലാതാക്കൂ
 3. പ്രിയപ്പെട്ട മനുചേട്ടാ,

  ഞാന്‍ ചേട്ടന്റെ ആരാധികയാണ്.എന്റെ ബ്ലോഗ്‌ വായിച്ചതിനു

  ആയിരം നന്ദി.ഇനിയും പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.

  സു..

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ സൂരജിനോട് ചോദിച്ചു "ഞാന്‍ പോയി ബ്ലോഗ്‌ എഴുതാം ല്ലേ?
  അപ്പോള്‍ ബ്ലോഗിലേക്കുള്ള വഴികാട്ടി ആ സുരജാണല്ലേ?സുരജിനോട് നന്ദിയും കടപ്പാടും അറിയിക്കുന്നു നങ്ങള്‍ക്ക് ഒരെഴുത്തുകാരിയെ സമ്മാനിച്ചതില്‍,താങ്കള്‍ക്കു എഴുത്തിന്റെ ലോകത്തിലേക്ക് സ്വാഗതം എഴുതി തെളിയു

  മറുപടിഇല്ലാതാക്കൂ
 5. കുറച്ചു കൂടി നന്നാക്കാമായിരുന്നു... ഇതിപ്പോ ഒരു എത്തും പിടിയും കിട്ടീല... ചേച്ചികും കൂട്ടുകാര്‍ക്കും വായിച്ചാല്‍ വേഗം മനസിലാവുമായിരിക്കും... പക്ഷെ മൂന്നമാതോരാള്‍ക്ക് ഇവരെ കുറിച്ചൊന്നും അറിയാത്തത് കൊണ്ട്... എല്ലാവര്ക്കും ഒരു ആമുഖം കൊടുക്കാമായിരുന്നു ... അപ്പോള്‍ കൂടുതല്‍ രസകരമായേനെ

  മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...