ബുധനാഴ്‌ച, സെപ്റ്റംബർ 11, 2013

വെറും വെറുതെ ...

വരൂ നീയെന്റെ കൈകളിൽ മുറുകെ പിടിക്കൂ ....
നിന്നെ ഞാൻ സ്നേഹത്തിൻ അനന്ത താഴ്വരയിലേക്ക് കൊണ്ട് പോകാം ജാതിക്കും മതത്തിനും സമൂഹത്തിനും അപ്പുറം നമ്മുക്ക് പ്രണയിക്കാം... പ്രണയം മടുക്കുമ്പോൾ നമുക്കാ തീരങ്ങളിൽ കൈ കോർത്ത് നടക്കാം...
പ്രണയം എന്ന വാക്കിനുമപ്പുറം നമുക്ക് പരസ്പരം കാമിക്കാം,മോഹിക്കാം കൊതിക്കാം ...

വരൂ നീയെന്നെ നിന്നോട് ചേർത്ത് അണക്കൂ, നമുക്ക് പ്രണയത്തിൻ അഗാധ ആഴങ്ങളിലേക്ക് ഊളയിടാം...
പ്രണയത്തിനു പോലും അസൂയ നല്കിക്കൊണ്ട് നമുക്ക് സ്നേഹിക്കാം.. സ്നേഹിച്ചു മടുക്കുമ്പോൾ കടലിലെ റാണിയുടെ കൊട്ടാരത്തിൽ ചെന്ന് പാർക്കാം...
സ്നേഹം എന്ന വാക്കിനുമപ്പുറം ജീവിതം മരണത്തിൽ എന്ന പോലെ നമുക്ക് നമ്മിൽ അലിഞ്ഞില്ലാതാകാം ...

വരൂ പ്രിയനേ നമുക്ക് പ്രണയിക്കാം...

2 അഭിപ്രായങ്ങൾ:

  1. പ്രണയത്തില്‍ അലിഞ്ഞുചേര്‍ന്ന്.സ്നേഹിക്കുക ,സ്നേഹിക്കപ്പെടുക...

    മറുപടിഇല്ലാതാക്കൂ
  2. ഒരിക്കൽ നീയെന്നെ തിരിച്ചറിയും
    അന്ന് ഞാൻ ഒരു താരകമായ്
    മേഘങ്ങളോപ്പം കണ്ണുനീർ
    തുള്ളി പൊഴിച്ച് നിന്റെ ഹൃദയത്തിലെ
    എരിയുന്ന കനലുകൾ കെടുത്തും

    പ്രണയം ഒരഭൂതി തരുന്നു

    മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...