ശ്രീ ഭഗവതി ഈ ബ്ലോഗിന്‍റെ ഐശ്വര്യം

ബുധനാഴ്‌ച, ജനുവരി 12, 2011

പ്രണയം

"ആദ്യ പ്രണയം തോന്നിയത് പതിനാറു വയസ്സില്‍ ആയിരുന്നു...കൂടെ പഠിച്ച കൂട്ടുകാരിയോട്.തുറന്നു പറഞ്ഞില്ലെങ്കിലും ആ പ്രണയം മനസ്സില്‍ ഒരു മനോഹര നോവായി സൂക്ഷിച്ചു.ആ ഓര്‍മകള്‍ക്ക് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ആയിരുന്നു.പിന്നീട് ഇരുപത്തി എഴാം വയസ്സില്‍ വീട്ടുകാര്‍ പറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോളും കുഞ്ഞുങ്ങള്‍ ഉണ്ടായാപ്പോളും ഞാന്‍ സന്തോഷവാനായിരുന്നു.എങ്കിലും എവിടെയോ ഒരു ശൂന്യത.ആദ്യമായി ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിച്ചത് എന്‍റെ കുഞ്ഞിനു ജന്മം നല്‍കിയപ്പോള്‍ ആയിരുന്നു.പക്ഷെ ആ കൂട്ടുകാരിയെ സ്നേഹിച്ചത് അവളോട്‌ സംസാരിച്ച ദിവസം മുതലും.എന്തോ അവള്‍ എനിക്ക് ഒരു ദേവതയെ പോലെ ആയിരുന്നു".അയാള്‍ പറഞ്ഞു നിര്‍ത്തി.വാര്‍ദ്ധക്യം ബാധിച്ച കണ്ണുകളില്‍ ഒരു തിളക്കം പടര്‍ന്നു.

ഇതു ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്ന പാറു അമ്മ പറഞ്ഞു "അതെ ദാസന്‍ നായരെ ഇതു എല്ലാവര്‍ക്കും ഉള്ളതായിരിക്കും,ആ  പ്രായത്തിലെ ചാപല്യം".

ദാസന്‍ നായര്‍ തുടര്‍ന്ന് " അല്ല പാര്‍വതി അമ്മെ ഓരോ തവണ നിങ്ങളുടെ പേര് വിളിക്കുമ്പോളും എന്‍റെ ഹൃദയം നോവുന്നു.എന്‍റെ പാറുക്കുട്ടിയെ ഓര്‍ത്ത്‌" അയാള്‍ നെടുവീര്‍പ്പിട്ടു.ഒരു പുസ്തകം എടുത്തു തുറന്ന് അയാള്‍ തുടര്‍ന്നു."അവളുടെ കൈപടയില്‍ എന്‍റെ പേരെഴുതിയ പുസ്തകം,പ്രീ ഡിഗ്രീയിലെ മലയാളം പുസ്തകം .അതെന്നെ എപ്പോഴും ചിന്തിപ്പിക്കുന്നു ആ നല്ല ദിവസങ്ങളെ
കുറിച്ച്".അയാള്‍ പറഞ്ഞു നിര്‍ത്തി.ആ പുസ്തകം താഴെ വച്ചു.

"ശരി ദാസന്‍ നായരെ ഞാന്‍ പോകട്ടെ,മോളുട്ടി തിരക്കുന്നുണ്ടാകും.നാളെ എനിക്ക് ഒരു കാര്യം പറയണം ദാസന്‍ നായരോട്.ഇതു വരെ ഞാന്‍ ആരോടും പറയാത്ത ഒരു കാര്യം".ആശുപത്രി വരാന്തയിലെ ആ തണുത്ത തിണ്ണയില്‍ നിന്നും അവര്‍ രണ്ടു പേരും വാര്‍ഡിലേക്ക് നടന്നു.ദാസന്‍ നായര്‍ എന്തോ പറയാന്‍ തുടങ്ങി.അപ്പോഴാണ് സത്യവതി അമ്മയെ അവര്‍ കണ്ടത്.
"ആ... പാറു ഏട്ടത്തി ഉണ്ടാരുന്നോ കൂടെ?ഞാന്‍ ഭയന്നു.ദാസേട്ടനെ കാണാഞ്ഞപ്പോ." സത്യവതിയമ്മ പറഞ്ഞു.അവര്‍ ഇളം നിറത്തിലുള്ള ഒരു സാരി ധരിച്ചിരുന്നു.അവരുടെ നെറ്റിയിലെ സിന്ദൂരം പാറു അമ്മയെ ആകര്‍ഷിച്ചു.അവര്‍ സത്യവതി അമ്മയെ നോക്കി പുഞ്ചിരിച്ചു.ദാസന്‍ നായര്‍ പറഞ്ഞു "എന്‍റെ സത്യം, ഇനി ഞാന്‍ നിന്നെ വിട്ടു എവിടെ പോകാന്‍??"
അവര്‍ മൂന്ന് പേരും ചിരിച്ചു കൊണ്ട്‌ തങ്ങളുടെ വാര്‍ഡിലെ മുറികളിലേക്ക് നീങ്ങി.

അടുത്ത ദിവസം രാവിലെ പാറു അമ്മയെ ഉണര്‍ത്തിയത് സത്യവതി അമ്മയുടെ കരച്ചിലായിരുന്നു.പാറു  അമ്മയുടെ മോള്‍ പറഞ്ഞു "അമ്മെ,ദാസ്‌ അങ്കിള്‍ മരിച്ചു" .ആ പുസ്തകം പാറു അമ്മ തന്‍റെ മോള്‍ കാണാതെ മാറോടടുക്കി.ആ കണ്ണുകളില്‍  കണ്ണീര്‍ നിറഞ്ഞു.പിന്നെ കേട്ടത് പാറു അമ്മയുടെ മകളുടെ കരച്ചിലാണ്.

4 അഭിപ്രായങ്ങൾ:

 1. പെട്ടെന്ന് കാര്യം പറയുന്ന ശൈലി കൊള്ളാം. എഴുത്ത് നിര്‍ത്തരുത്.വായിച്ചു വരുമ്പോള്‍ "ചാട്ടം " ഉണ്ടാവാതെ ശ്രദ്ധിക്കുമല്ലോ..

  മറുപടിഇല്ലാതാക്കൂ
 2. അഭിപ്രായത്തിനു നന്ദി,എഴുത്ത് തുടങ്ങിയെ ഉള്ളൂ.2 - 3 വര്‍ഷമായി വായന അത്ര പോര .അതിന്‍റെ ഒരു പോരായ്മ ഉണ്ട്.അടുത്ത ബ്ലോഗില്‍ തിരുത്താന്‍ ശ്രമിക്കാം ...എഴുത്തും വായനയും വല്ലാത്ത passion ആണ് എനിക്ക്.അത് കൊണ്ട് ദൈവം സഹായിച്ചാല്‍ ഇനിയും എഴുതണം എന്നുണ്ട് .തുടര്‍ന്നും അഭിപ്രായം എഴുതുമെന്നു വിശ്വസിക്കുന്നു.

  Suuu

  മറുപടിഇല്ലാതാക്കൂ
 3. ദാസന്‍ നായര്‍ എന്ന പേരിനു ഒരു സുഖമില്ല... ബാക്കി ഒക്കെ നന്ന്... എഴുതി തെളിയൂ

  മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...