ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

മുത്തുമണികള്‍

ഒരു വസന്ത കാലത്ത് ഒരു വഴികാട്ടിയായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നു.നിന്നെ ഞാന്‍ അപ്പോഴും സ്നേഹിച്ചിരുന്നു.സ്നേഹം എന്ന വാക്കിനുമപ്പുറത്ത്.എന്നിട്ടും നീയെന്നെ അറിഞ്ഞില്ല,എന്‍ മനം വായിച്ചില്ല.ദൂരങ്ങള്‍ മൈലുകളില്‍ വിരലുകള്‍ കൊണ്ട് അളന്നു നീ നടന്നു നീങ്ങി.ഞാന്‍ നീയില്ലാത്ത വഴികളില്‍ നടക്കാന്‍ ശീലിച്ചു.സ്നേഹം ക്ഷമയാണെന്നു മനസ്സിനെ പഠിപ്പിച്ചു. ആ ക്ഷമയുടെ അന്ത്യത്തില്‍ നീ പിന്നെയും വന്നു.അഗ്രഹാരത്തിലെ ശ്രീകോവിലിന്റെ ഉള്ളില്‍.ചുണ്ടില്‍ നിറഞ്ഞ മന്ദസ്മിതവുമായി.അപ്പോള്‍ ഞാന്‍ നിന്നെ ആരാധിച്ചു,ആരാധന എന്ന വാക്കിന്റെ അര്‍ത്ഥത്തിന്റെ വ്യാപ്തിയേക്കാളും... 

എന്നാലും നീയെന്റെ കണ്ണുനീര്‍ കണ്ടില്ല.അതോ കണ്ടില്ലെന്നു നടിച്ചോ???എന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ മുത്തുകള്‍ അന്നെന്നു നീ കളി പറഞ്ഞു.അതോ അവ നിന്റെ കണ്ണില്‍ മുത്തുമണികള്‍ ആയിരുന്നോ???നീ അവ ചേര്‍ത്ത് വച്ചു അവള്‍ക്കായി ഹാരം തീര്‍ത്തു.കണ്ണുനീരില്‍ കുതിര്‍ന്ന എന്‍റെ കണ്മഷിക്കറുപ്പ്  കൊണ്ട് നീ അവള്‍ക്കു ദൃഷ്ടി പൊട്ടു തൊട്ടു.അവളുടെ കോവിലിലെ നടകള്‍ നീ എന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന പൂക്കള്‍ കൊണ്ട്അലങ്കരിച്ചു.എന്നിട്ടും നിന്നെ ഞാന്‍ എന്തിനോ,എന്തിനെന്നറിയാതെ സ്നേഹിച്ചു.അപ്പോള്‍ ഞാന്‍ മനസ്സിനോട് പറഞ്ഞു സ്നേഹം ത്യാഗമാണ്.

കാലങ്ങള്‍ നടന്നു നീങ്ങെ അവളുടെ പ്രണയത്തിന്റെ നട അവനു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു.ആ നടക്കു കാവലായി ദുര്‍ദേവതകളെ  ആവാഹിച്ച്‌ അവരോധിച്ചു .അവള്‍ പൊട്ടിച്ചെറിഞ്ഞ ഹാരത്തിനും നടയില്‍ കരിഞ്ഞ പൂവുകള്‍ക്കും വില ??? പിന്നെ ഞാന്‍ ആ മുത്തുമണികളില്‍ പടര്‍ന്ന നിന്‍റെ രക്തം കണ്ടു .അത് കണ്ടു തേങ്ങാന്‍ പോലുമാകാതെ ഞാന്‍ ഉരുകി...അപ്പോള്‍ ഞാന്‍ മനസ്സിനോട് ചോദിച്ചു.സ്നേഹം ദുരന്തവും കൂടിയാണോ?‍ ‍

8 അഭിപ്രായങ്ങൾ:

  1. അഗ്രഹാരത്തിലെ ശ്രീകോവില്‍ നടക്കു മുന്നില്‍ സമര്‍പ്പിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു..
    എല്ലാ ഭാവുകങ്ങളും!!!

    മറുപടിഇല്ലാതാക്കൂ
  3. ഒരായിരം നന്ദി വായിച്ചതിനും, പ്രോത്സാഹിപ്പിച്ചതിനും

    മറുപടിഇല്ലാതാക്കൂ
  4. പ്രണയ നൈരാശ്യം നന്നായി കാണുന്നുണ്ടല്ലോ...കൊള്ളാം എല്ലാം ഒരേപോലെ എന്നൊരു തോന്നല്‍ ചിലപ്പോള്‍ അതെന്റെ തോന്നല്‍ മാത്രമാകാം കുറച്ചു വഴിമാരിയാല്‍ നന്ന് (ഞാന്‍ പറഞ്ഞത് പിന്‍വലിചൂട്ടൊ)

    മറുപടിഇല്ലാതാക്കൂ
  5. വീണ്ടും വേദനിപ്പിയ്ക്കല്ലേ ലക്ഷ്മ്യേച്ചീ....നൈരാശ്യം അത്ര സുഖമുള്ളതല്ല.... :(

    മറുപടിഇല്ലാതാക്കൂ
  6. നല്ല വാക്കുകള്‍ .. കുറച്ചു മുന്നേ ഇതു കണ്ടിരുന്നെങ്കില്‍ പ്രിന്റ് എടുത്ത് ലവ് ലറ്ററായി കൊടുക്കായിരുന്നു.. വിരഹവേദന ഫീല്‍ ചെയ്യുന്നു.. ആശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  7. എന്നെ വീണ്ടും ഇങ്ങനെ കരയിക്കല്ലെ... ങ്ങീ....

    മറുപടിഇല്ലാതാക്കൂ
  8. എന്നാലും നീയെന്റെ കണ്ണുനീര്‍ കണ്ടില്ല.അതോ കണ്ടില്ലെന്നു നടിച്ചോ???എന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ മുത്തുകള്‍ അന്നെന്നു നീ കളി പറഞ്ഞു.അതോ അവ നിന്റെ കണ്ണില്‍ മുത്തുമണികള്‍ ആയിരുന്നോ???നീ അവ ചേര്‍ത്ത് വച്ചു അവള്‍ക്കായി ഹാരം തീര്‍ത്തു.കണ്ണുനീരില്‍ കുതിര്‍ന്ന എന്‍റെ കണ്മഷിക്കറുപ്പ് കൊണ്ട് നീ അവള്‍ക്കു ദൃഷ്ടി പൊട്ടു തൊട്ടു.അവളുടെ കോവിലിലെ നടകള്‍ നീ എന്‍റെ കണ്ണുനീരില്‍ കുതിര്‍ന്ന പൂക്കള്‍ കൊണ്ട്അലങ്കരിച്ചു.എന്നിട്ടും നിന്നെ ഞാന്‍ എന്തിനോ,എന്തിനെന്നറിയാതെ സ്നേഹിച്ചു.അപ്പോള്‍ ഞാന്‍ മനസ്സിനോട് പറഞ്ഞു സ്നേഹം ത്യാഗമാണ്.


    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...