ശ്രീ ഭഗവതി ഈ ബ്ലോഗിന്‍റെ ഐശ്വര്യം

തിങ്കളാഴ്‌ച, മേയ് 02, 2011

പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും

ഗൃഹാതുരത്വത്തിന്റെ വേദനയും പേറി എന്റെ അഗ്രഹാരത്തിലെ ഒരു രാഥോല്സവം കൂടി കടന്നു പോയിരിക്കുന്നു.ഓര്‍മ്മകള്‍ കൂടു കൂട്ടി വേദനിപ്പിച്ചു മനസ്സിനെ.എന്റെ അഗ്രഹാരത്തിലെ അലങ്കരിക്കപ്പെട്ട വീഥികള്‍ മനസ്സില്‍ നിറഞ്ഞു.വല്ലാത്ത വീര്‍പ്പു മുട്ട്. ശ്വാസം കിട്ടാതായ ശരീരത്തെ പോലെ മനസ്സില്‍ ഒരു പേരില്ലാത്ത വേദന.അതിനു ഗൃഹാതുരത്വം എന്നാ പേര് നല്‍കി ഓമനിച്ചു ഞാന്‍.

വേനല്‍ അവധിയുടെ എല്ലാ നന്മകളും പേറി വരുന്ന രാഥോല്സവം അഥവാ തേര്.ആ പത്തു ദിവസങ്ങള്‍ ഭക്തിയുടെയും, പ്രാര്‍ത്ഥനയുടെയും,സന്തോഷത്തിന്റെയും ആണ്.അറിയാത്ത നാടുകളില്‍ നിന്ന് വന്നെത്തുന്ന ബന്ധുക്കള്‍ മഠത്തില്‍ നിറയുന്ന നേരം.ചീടയുടെയും,ലഡ്ഡുവിന്റെയും മണം ഗ്രാമത്തെ പൊതിയുന്ന കൊതിപ്പിക്കുന്ന ദിവസങ്ങള്‍.കളിക്കാന്‍ അഗ്രഹാരം നിറയെ കൂട്ടുകാര്‍.കുളിക്കാന്‍ പോകുമ്പോള്‍ നീന്തികുളിക്കാന്‍ ഒരുപാട് പേര്‍.

കളികളില്‍ തീര്‍ന്നു പോകുന്ന പകലുകള്‍,സന്ധ്യ നേരങ്ങള്‍ ആരാധനയുടെതാണ്.ദീപാരാധനയുടെ തെളിമയില്‍ പെരുമാളെ കാണുമ്പോള്‍ മനസ്സിന് കത്തുന്ന ശാന്തത.അങ്ങനെ പോകുന്നതാണ് ബാല്യത്തിലെ തേര് ദിവസങ്ങള്‍ എങ്കില്‍,കൌമാരം തരുന്നത് വേറെ കാഴ്ചകള്‍ ആണ്.എത്ര ശ്രമിച്ചാലും പാട്ടില്‍ തോല്പിക്കനക്കനകാത്ത ആ വ്യക്തി.കള്ളനും പോലീസും കളിയില്‍ എത്ര ഒളിച്ചാലും എന്നെ കണ്ടു പിടിക്കുന്നവന്‍.എന്റെ കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ആരാധിച്ചവന്‍,കളിക്കിടയില്‍ വീണു മുട്ടുപൊട്ടിയ എന്റെ കരച്ചില്‍ കണ്ടു വേദനിച്ചവന്‍,ആ മുറിവില്‍ കമ്മ്യൂണിസ്റ്റ്‌ പച്ച വെച്ച് തന്ന കൊച്ചു കൂട്ടുകാരന്‍. കാലം തിരശീല നീക്കിയപ്പോള്‍ ബാല്യം കൌമാരത്തിലേക്ക് വഴിമാറി.സമൂഹത്തിലെ അലിഖിത നിയമങ്ങള്‍ ഞങ്ങളെ അകറ്റി.സൌഹൃദം എന്ന തിരിനാളം എന്റെ മനസ്സിലെപ്പോഴോ പ്രണയത്തിന്റെ അഗ്നി ആയി മാറി .

ആ ഭക്തി പൂര്‍ണ്ണമായ തേരിന്റെ സന്ധ്യകള്‍ പെരുമാളെയും അവനെയും കാണാനുള്ള ദിവസങ്ങള്‍ ആയി.

കൈകളിലെ മൈലാഞ്ചി ചുവപ്പിനെ ദൂരെ നിന്നെ അവനപ്പോള്‍ നോക്കികാണാന്‍ ആകൂ.എങ്കിലും പണ്ടത്തെ അടുപ്പത്തെക്കാള്‍ ഇന്നത്തെ ദൂരത്തിനു സുഖമുണ്ട്.അവനെ ദൂരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ മഞ്ഞു വീഴും.അവനെ കാണാനായി അവന്റെ ഒരു നോട്ടത്തിനായി ഓരോ തേരിനും കാത്തിരുന്നു.ദൈവത്തിനോളം അവനെ ആരാധിച്ച നാളുകളായി എന്റെ കൌമാരത്തിലെ തേരിന്റെ ദിനങ്ങള്‍.

നഷ്ട പ്രണയത്തിന്റെ വേദനയുമേന്തി കല്യാണ തലേന്ന് കയ്യില്‍ മൈലാഞ്ചി അണിഞ്ഞപ്പോള്‍ ദൂരെ നിന്ന്നു അത് നോക്കികാണാന്‍ പോലും അവനുണ്ടായിരുന്നില്ല.ഒരു പക്ഷെ മേഘ കീറുകളില്‍ എവിടെയോ ഇരുന്നു അവനതു കണ്ടിട്ടുണ്ടാകും ...എങ്കിലും ഇപ്പോഴും അഗ്രഹാരത്തില്‍ തേരുണ്ട്.എന്റെ പെരുമാളുണ്ട്...എവിടെയോ അവന്റെ മനസ്സും

12 അഭിപ്രായങ്ങൾ:

 1. പെരുമാള്‍ക്കും നിനക്കും സമര്‍പ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, ജൂലൈ 8 5:36 AM

  aaaara aaaa nirbhaagyavaaaaan

  മറുപടിഇല്ലാതാക്കൂ
 3. സുരഭിലം"കൊന്നാല്‍ പാപം മൈലാജിയിട്ടല്‍ തീരുമോ"നഷ്ട്ടപെടലിന്റെ വേതന ശരിക്കും എഴുത്തില്‍ കാണുന്നുണ്ട്,ഇനിയും ഒരുപാട് നഷ്ട്ടപ്പെടലിന്റെ ഓര്‍മ്മകള്‍ പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. നഷ്ട പ്രണയത്തിന്റെ സുഖമുള്ള നൊമ്പരം.... നന്നായിരിക്കുന്നു... അറിഞ്ഞവര്‍ക്കെ ആ വേദന അറിയൂ... +2 വച്ച് ഞാനൊന്നു ട്രൈ ചെയ്തതാ... ഞങ്ങളും വല്ല്യ കൂട്ടാര്‍ന്നു... ഒടുക്കം ഞാന്‍ കൊടുത്ത ലവ് ലെറ്റര്‍ അവള് അമ്മക്ക് കൊണ്ട് പോയി കൊടുത്തു... പിന്നെ കുറെനാള് മുഖം വീര്‍പ്പിച്ചു നടന്നു രണ്ടാളും... പിന്നെ ക്ലാസെല്ലാം കഴിഞ്ഞു... ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞപ്പോ എല്ലാം പരസ്പരം പറഞ്ഞു ചിരിക്കാനുള്ള മണ്ടത്തരങ്ങളായി മാറി... ഇപ്പോളും ഞാനും അവളും നല്ല കൂട്ടുകാരാ... ഏതായാലും ഞാന്‍ പിന്നെ ആ പരുപാടിക്കു പോയിട്ടില്ല... പ്രണയം ദുഖമാണുണ്ണീ വായില്‍ നോട്ടമല്ലോ സുഖപ്രതം... :P

  മറുപടിഇല്ലാതാക്കൂ
 5. ഹ..ഹ കല്പാത്തിയില്‍ തേര് ഉന്തിയ സുഖം... തേര് കടകളെ കുറിച്ച് കൂടി പറയാമായിരുന്നു... കാരണം നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടം തേര് കടകള്‍ തെണ്ടല്‍ ആണല്ലോ

  മറുപടിഇല്ലാതാക്കൂ
 6. ഈ വരികളുടെ നിഴലില്‍ അലിഞ്ഞ വികാരത്തെ കേവലം പ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നോ നൊമ്പരമെണോ കാണാന്‍ ആകില്ല അതിലെല്ലാം അപ്പുറം കാലത്തിന്റെ വൃക്രിതിയില്‍ ഇന്നി ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം കൈമോശം വന്ന മറ്റെന്തോ ഒന്ന്

  മറുപടിഇല്ലാതാക്കൂ
 7. ഇത്നു ഞാൻ കമന്റിയിരുന്നില്ല.അതും ആയി. കുറച്ചുകൂടി തീവ്രപ്രണയം ആക്കായിരുന്നു. ഇതുപോലെ
  http://manndoosan.blogspot.com/2011/09/blog-post_17.html

  മറുപടിഇല്ലാതാക്കൂ
 8. രാധോല്സവങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല ........ഒരുപക്ഷെ നമ്മുടെ ഭാവനയിലെ ഉത്സവങ്ങള്‍ ആയിരിക്കും നേരിട്ട് പോകുന്നതിനെക്കാള്‍ മനോഹരം ..........നന്നായിരുന്നു............. എല്ലാവര്ക്കും കാണും ഇത് പോലെ ഒരു നഷ്ടപ്രണയം

  മറുപടിഇല്ലാതാക്കൂ
 9. നന്നായി എഴുതി..... വിഷയം പ്രണയമായിട്ടും ...പൈങ്കിളി ആകാതെ എഴുതി.... ആശംസകള്‍...
  പിന്നെ രാധോല്സവതിന്റെ ചുറ്റുപാടില്‍ കഥ പറഞ്ഞത് നന്നായി... രാധോല്സവവും കണ്ടു...ഉള്ളില്‍ തട്ടുന്ന കഥയും വായിച്ചു...
  അഭിനന്ദനങ്ങള്‍...ഇനിയും എഴുതുക...

  മറുപടിഇല്ലാതാക്കൂ
 10. പ്രണയം ചിലപ്പോള്‍ നോവുകള്‍ സമ്മാനിക്കും...പിന്നീട് ചെറിയ നീറ്റലോടെ ഓര്‍ക്കാവുന്ന അത്തരം ചില നോവുകളല്ലേ ജീവിതത്തെ മനോഹരമാക്കുന്നത്...
  നല്ല എഴുത്ത്‌..

  മറുപടിഇല്ലാതാക്കൂ
 11. എഴുത്ത് വളരെ നന്നായിരിക്കുന്നു.
  ചില അക്ഷര'പിശാചുക്കളെ ഓടിച്ചു വിട്ടാല്‍ ആ ചെറിയ കല്ല്‌കടിയും മാറിക്കിട്ടും.

  മറുപടിഇല്ലാതാക്കൂ
 12. ദുഖത്തില്‍ ചാലിച്ചെഴുതിയ ഈ പോസ്റ്റിനു ഞാന്‍ എന്ത് കമന്റ് എഴുതും....

  മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...