വ്യാഴാഴ്‌ച, ഒക്‌ടോബർ 06, 2011

എന്‍റെ തറവാട്

ഹരിശ്രീ  ഗണപതയേ നമഹ:
ഇന്നു വിദ്യാരംഭം.ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും, ഇന്നു ഒരു പോസ്റ്റ്എങ്കിലും ഇടാത്തത് ശരിയല്ലല്ലോ അത് കൊണ്ട് എന്റെ വീട്ടിനെ കുറിച്ച് പറയാം എന്ന് വച്ചു.
അച്ഛന്റെ വീട്ടില്ആണ് ഞങ്ങള്താമസിച്ചിരുന്നത്. പക്ഷെ വിശേഷ ദിവസങ്ങള്അമ്മയുടെ തറവാട്ടില്ആണ്. മരുമക്കതായം ആയിരുന്നല്ലോ പണ്ട്,തറവാട്ടില്അതിപ്പോഴും തുടരുന്നു. അത് കൊണ്ട് എന്റെ കുടുംബത്തിലെ തലമുറ വാഹകര്പെണ്കുട്ടികളാണ്. അവര്ക്കാണ് സര് സ്വത്തും. അത് കൊണ്ട് തന്നെ അവര്ക്ക് പ്രത്യേക സ്ഥാനം ആണ്. നല്ല ദിവസങ്ങളില്തറവാട് വൃത്തിയാക്കി നാഗക്കാവിലും,ബ്രഹ്മ രക്ഷസ്സിനും വിളക്ക് തെളിക്കും.. പിന്നെ മുല്ലക്കലും പടി മുറ്റത്തും ദീപം വയ്ക്കും. വൈകുന്നേരം ആകുമ്പോഴേക്കും ഓരോരുത്തരായി എത്തി തുടങ്ങും. ഓരോ ഓട്ടോ വരുമ്പോളും സന്തോഷമാണ്.
തറവാട്ടില്എപ്പോളും ബഹളം ആയിരിക്കും അന്നൊക്കെ .അമ്മ,അച്ഛന്‍,മുത്തശ്ശന്‍,അച്ഛമ്മ അമ്മാവന്മാര്‍,അമ്മായിമാര്‍,വലിയമ്മമാര്‍,വലിയച്ചന്മാര്‍,ചെറിയമ്മമാര്‍,ചെറിയച്ചന്മാര്അവരുടെ മക്കള്എല്ലാവരും എത്തും. അപ്പൊ അവരൊക്കെ ഓരോരോ സ്ഥലങ്ങളില്ആയിരുന്നു എങ്കിലും എല്ലാ നല്ലതിനും ചീത്തക്കും ഒത്തു  ചേരും.   ഒത്തുചേരല്മൂത്തവരെ സംബധിച്ച് ആഘോഷമായിരുന്നു. മുതിര്ന്ന സ്ത്രീകള്അടുക്കളയില്തിരക്കിലാവും സദ്യ ഉണ്ടാക്കലും മറ്റുമായി തിരക്കില്‍. അതിനിടയില്പരദൂഷണവും. നാട്ടില്അല്ലാത്തവര്ക്ക് നാട്ടിലെ എല്ലാം അറിയണം.നാട്ടില്ആരൊക്കെ കല്യാണം കഴിഞ്ഞു പോയി,പ്രസവിച്ചു,ഒളിച്ചോടി പോയി ഇതൊക്കെയാണ് ആദ്യം അറിയേണ്ടത്. നാട്ടിലുള്ളവര്ക്ക് നഗരത്തിലെ വിശേഷം അറിയണം.
പുരുഷന്മാര്ക്ക് രാവിലെ മുതല്തിരക്കാണ്. നാട് ചുറ്റണം,പണിക്കാരെ ഭരിക്കണം, പിന്നെ കുറെ എന്തൊക്കെയോ. പക്ഷെ വൈകുന്നെരങ്ങളൊക്കെ അവര്ഞങ്ങള്ക്കായി ചിലവഴിക്കും. കുടുംബത്തില്എല്ലാവരും ചേര്ന്ന് മ്യുസിക്കല്ചെയര്‍,പാട്ടു മത്സരം അങ്ങനെ ഒരുപാടു സന്തോഷങ്ങള്‍. എല്ലാവരും കൂടെ ഊണ് കഴിക്കും.നിലത്തു എല്ലാവരും കൂടെ കിടന്നുറങ്ങും.
പട്ടുപാവാടയണിഞ്ഞ ചേച്ചിമാരെ ചേട്ടന്മാര്കണ്ണിമയ്ക്കാതെ നോക്കും. അവര് സംസാരിക്കുമ്പോള്കളിയാക്കും. അവര്ഞങ്ങളുടെ കൂട്ടത്തില്കൂടിയില്ലെങ്കില്ചേട്ടന്മാര്ഞങ്ങളെ വിട്ടു അവരെ വിളിപ്പിക്കും. ഞങ്ങളൊക്കെ കളിക്കുമ്പോള്അവര്ദൂരെ ഇരുന്നു സംസാരിക്കും. അത് കണ്ടു പിടിക്കുന്ന അമ്മായിമാര്അവരെ ചെവിക്കു നുള്ളി കളിയാക്കും.നാണം കൊണ്ട് പട്ടു പാവാടക്കാരി ഓടി മറയും. ഇതൊക്കെയേ ഉള്ളൂ.എങ്കിലും പ്രണയത്തിന്റെ തീവ്രത കണ്ടു ഞങ്ങളില്ചിലരെങ്കിലും കൊതിച്ചിട്ടുണ്ട്.
തിരിച്ചു പോകേണ്ട നാള്ആണ് വേദനിപ്പിക്കുന്ന നാള്‍. രഹസ്യമായി യാത്ര പറഞ്ഞും പ്രതീക്ഷകള്പങ്കു വച്ചും ഞങ്ങള്കുട്ടികള്പിരിയും. അടുത്ത വര്ഷം കാണാം എന്നും അപ്പോള്മാങ്ങാ എറിഞ്ഞു വീഴ്ത്തി തരാമെന്നും,ഇനി വരുമ്പോള്മയില്പീലി തരാമെന്നും അങ്ങനെ ഒരുപാടു വലിയ വാഗ്ദാനങ്ങള്‍. ചേട്ടന്മാരുടെ ചെവിയില്പറയാനുള്ള രഹസ്യം ഞങ്ങളോടെ പറഞ്ഞു ചേച്ചിമാരും പോകും. പിന്നെ തറവാട് പൂട്ടി ഞങ്ങളും. അപ്പോള്നെഞ്ചില്വിങ്ങുന്ന ഗദ്ഗദം… പോസ്റ്റ്എഴുതോമ്പോഴും എനിക്കുണ്ട്. അന്നൊക്കെ അത് വലിയ വേദനയായിരുന്നു. എല്ലാവരും കെട്ടിപിടിച്ചു കരഞ്ഞും,ഉമ്മ വച്ചും,വലിയവരുടെ അനുഗ്രഹം മേടിച്ചും പിരിയും.
അങ്ങനെയിരിക്കെ പിന്നെയും ഞങ്ങള്ഒത്തു കൂടി. പക്ഷെ അന്നവിടെ ആരും വിളക്കു വച്ചില്ല,ചിരിച്ചില്ല. ചങ്ങലകളും കൊണ്ട് കുറെ ആളുകള്വന്നു. എന്തൊക്കെയോ നടന്നു. എല്ലാവരും തമ്മില്വഴക്ക്. വഴക്ക് കൂടുന്ന ശബ്ദം മാത്രം തറവാട്ടില്‍. ആര്ക്കും ആരോടും ഇഷ്ടമില്ലാത്ത പോലെ എല്ലാവരും. കളിയും ചിരിയും തമാശയും ഇല്ല വീട്ടില്‍. ഞങ്ങളെ ആരെയും പരസ്പരം സംസാരിക്കാന്പോലും ഞങ്ങളുടെ അച്ഛനമ്മമാര്വിട്ടില്ല. പരസ്പരം സങ്കടത്തോടെ നോക്കി നില്ക്കാം എന്നല്ലാതെ ഞങ്ങളെന്തു ചെയ്യാന്‍.സ്വത്തു ഭാഗം വക്കല്ആണത്രേ അത്. ഇത്രേം വിഷമം പിടിച്ച ഒന്നാണെങ്കില്അത് വേണ്ടായിരുന്നു...
ഒരു  നാള്എല്ലാരും പിരിഞ്ഞു. ആരും ആരോടും യാത്ര പറഞ്ഞില്ല,മുത്തശ്ശന്റെ അനുഗ്രഹം വാങ്ങില്ല,ആരും കരഞ്ഞില്ല,കെട്ടി പിടിച്ചുമില്ല...
 
ഒത്തുചേരലുകള്കുറഞ്ഞു വന്നു. പിന്നെയെന്നോ അത് കല്യാണങ്ങള്ക്കും മരണങ്ങള്ക്കും മാത്രമായി. മുത്തശ്ശന്കരഞ്ഞു വിളിച്ചിട്ടും അവര്വന്നില്ല. മുത്തശ്ശന്മരിച്ചപ്പോള്പോലും ചിലര്വന്നില്ല.ജോലി തിരക്കാണ് പോലും.

കുറെ വര്ഷങ്ങള്ക്കു ശേഷം എന്റെ കല്യാണം ഉറച്ചു. എല്ലാവരെയും അമ്മയും അച്ഛനും അവരവരുടെ  വീട്ടില്ചെന്ന് വിളിച്ചു. നീങ്ങിപോയ കണ്ണികളൊക്കെ ഒത്തു ചേര്ന്നു. വരാത്തവരെ ഇവര്ചേര്ന്നു ഒറ്റപ്പെടുത്തി. സന്തോഷം വിരുന്നുവന്നു പഴയ തറവാട്ടില്‍. അടഞ്ഞു കിടന്ന വാതിലുകള്മലര്ക്കെ തുറന്നു.ബ്രഹ്മ രക്ഷസ്സിനും നാഗങ്ങള്ക്കും വിളക്കു തെളിച്ചു. പിരിയുന്ന നാളില്എല്ലാവരും വിതുമ്പി. കാരണം അവരുടെ മാതാപിതാക്കള്ആരും ജീവനോടെ ഉണ്ടായിരുന്നില്ല അനുഗ്രഹം വാങ്ങാന്‍...

30 അഭിപ്രായങ്ങൾ:

  1. പ്രിയരേ ഇതൊരു കഥയല്ല.എന്‍റെ മനസ്സിലെ ഒരു വെമ്പല്‍ മാത്രം.എഴുതിയത് 20 മിനിറ്റ് കൊണ്ടും. തെറ്റ് കുറ്റങ്ങള്‍ ക്ഷമിക്കുമല്ലോ.

    എന്‍റെ തറവാടിനു സമര്‍പ്പിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ ഇതുപോലുള്ള ഒത്തുചേരല്‍ നമുക്ക് കാണാന്‍ കഴിയില്ല എല്ലാവരും ന്യുക്ളിയര്‍ ഫമിലിയല്ലേ അവര്കൊക്കെ എവിടെ സമയം.
    NB:ഹാവു ഒരു രണ്ടു മണിക്കൂര്‍ എടുത്തിരുന്നന്കില്‍ എന്തായിരിക്കുംഅവസ്ഥ!വാക്കുകള്‍ക്കു ഒന്നുംകുടെ മുറുക്കം വേണമായിരുന്നു.എഴുത്ത് തുടരുക

    മറുപടിഇല്ലാതാക്കൂ
  3. സുരഭിലം,
    ഈ വരികളില്‍ ബന്ധങ്ങളുടുടെ സമ്പന്നതയില്‍ സന്തോഷിച്ചിരുന്ന ഇന്നലെകളുടെ തുടിപ്പും .
    ഇന്നവയത്രയും നഷ്ടമായത്തിലെ സങ്കടം പറച്ചിലുകളുടെ കിതപ്പും അറിയാനാകുന്നു.

    പാരസ്പര്യത്തിന്റെയും പങ്കുവക്കലിന്റെയും,
    സ്നേഹസമൃണമായ ഇന്നലകളില്‍ നിന്നും..
    എനിക്കെന്തു ലാഭാമെന്നോതി കലിച്ചീടുന്ന
    ഇന്നുകളിലേക്കുള്ള വഴി ദൂരമത്രയും താണ്ടി-
    യതാധി പൂണ്ട നിഷ്കളങ്ക മനസ്സു മാത്രമല്ലോ..?

    വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  4. ഇടശ്ശേരിക്കാരനും നാമൂസിനും ഇമ്മിണി വല്യ നന്ദി.ഈ പോസ്റ്റിനു എന്റെ ഇന്നലെകളും എന്നും എന്ന് പേരിട്ട മതിയായിരുന്നു ല്ലേ

    ഇനിയും പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  5. ബന്ധുജനങ്ങളെല്ലാവരും നിറഞ്ഞ ഒരു വലിയ തറവാട്..എന്തു രസമാണത്..നന്നായിരുന്നു.ഇനിയും എഴുതൂ..എല്ലാം പോരട്ടെ..

    മറുപടിഇല്ലാതാക്കൂ
  6. തറവാടും നിഷ്കളങ്കമായ ഒത്തുചേരലുകളും ഇന്ന് ഭാവനയില്‍ ഒതുങ്ങുന്നു. ഈ വികാരപങ്കിടല്‍ ആസ്വതിച്ചു.

    മറുപടിഇല്ലാതാക്കൂ
  7. ഒരു നല്ല കുടുംബ ചിത്രം കണ്ട സംതൃപ്തി...
    എന്നെ പ്പോലെ കൂട്ടുകുടുംബത്തില്‍ കുട്ടിക്കാലം ചിലവഴിച്ച ആരെയും ബാല്യത്തിലെ കുറെ നല്ല ഓര്‍മ്മകളിലേക്ക് നയിക്കുന്ന പോസ്റ്റ്...നന്നായി എഴുതി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ++പട്ടുപാവാടയണിഞ്ഞ ചേച്ചിമാരെ ചേട്ടന്മാര്‍ കണ്ണിമയ്ക്കാതെ നോക്കും.സംസാരിക്കുമ്പോള്‍ കളിയാക്കും.അവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയില്ലെങ്കില്‍ ചേട്ടന്മാര്‍ ഞങ്ങളെ വിട്ടു അവരെ വിളിപ്പിക്കും.ഞങ്ങളൊക്കെ കളിക്കുമ്പോള്‍ അവര്‍ ദൂരെ ഇരുന്നു സംസാരിക്കും.അത് കണ്ടു പിടിക്കുന്ന അമ്മായിമാര്‍ അവരെ ചെവിക്കു നുള്ളി കളിയാക്കും.നാണം കൊണ്ട് പട്ടു പാവാടക്കാരി ഓടി മറയും. ഇതൊക്കെയേ ഉള്ളൂ.എങ്കിലും ആ പ്രണയത്തിന്റെ തീവ്രത കണ്ടു ഞങ്ങളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ട്.++

    ഇത് വായിക്കുമ്പോള്‍ പ്രണയിക്കാന്‍ തോന്നുന്നു.. ഈ പ്രായത്തിലും ആകാമല്ലേ പ്രണയം............. എന്റെ അഛനും അമ്മയും പ്രണയിച്ച് കല്യാണം കഴിച്ചതാണ്, അനിയനും അങ്ങിനെ തന്നെ. ഏട്ടന്മാര്‍ 3 പേരും.. എനിക്കതിനുള്ള യോഗം ഉണ്ടായില്ല............

    കഴിഞ്ഞില്ല കുടുംബത്തിലെ പ്രണയവിവാഹങ്ങള്‍......... വലിയഛന്റെ രണ്ടു മക്കളും, അവരുടെ രണ്ടു മക്കളുടേയും പ്രണയവിവാഹങ്ങള്‍ ആയിരുന്നു...

    എന്റെ രണ്ട് മക്കളില്‍ ഞാന്‍ മോനോട് പറഞ്ഞു ബാങ്കിലെ ജീവനക്കാരികളിലൊരാളെ പ്രേമിച്ച് കെട്ടിക്കോളാന്‍. ഒരു പഞ്ചാബി കുട്ടിയെ ആണ് ഞാന്‍ ഉദ്ദേശിച്ചത്. അപ്പോള്‍ നല്ല തന്തൂരി ചിക്കനും ഡ്രൈ ചപ്പാത്തിയും ഒക്കെ കിട്ടുമല്ലോ>>?

    പക്ഷെ അവന് ആരേയും കിട്ടിയില്ല. എനിക്കധികം വയസ്സൊന്നും ആയിട്ടില്ല. അറുപത് കഴിഞ്ഞിട്ടേ ഉള്ളൂ.......

    അപ്പോള്‍ ഒരു പ്രണയം ആകാം അല്ലേ ലക്ഷ്മിക്കുട്ടീ

    മറുപടിഇല്ലാതാക്കൂ
  9. നന്നായി സന്തോഷിപ്പിച്ച്ചിട്ടു നിരാശപ്പെടുത്തിയല്ലോ കുട്ടീ, ആഹ്ലാദം അലയടിച്ചിരുന്ന ആ തറവാട്ടു മുറ്റം കണ്മുന്നില്‍ കാണുന്നതുപോലെ അവതരിപ്പിച്ചു, ഒപ്പം നിരാശ നിറഞ്ഞ അതിന്റെ ഭാഗം വെപ്പും അത് വല്ലാതെ സങ്കടായി എന്നാലും ഒടുവില്‍ ഒരു ഒത്തുചേരല്‍ അത് നന്നായി. കേരളീയരുടെ നഷ്ടപ്പെട്ട ആ കുടുംബാന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്ച.

    വളരെ നന്നായി അവതരിപ്പിച്ചു ഇനിയും ഒരുപാടെഴുതാന്‍ കഴിയട്ടെ!
    ഭാവുകങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  10. സ്വത്തല്ലെ എല്ലാര്ക്കും വേണ്ടൂ... ബന്ധങ്ങള്‍ക്ക് പുല്ലു വില... കലികാലം...

    മറുപടിഇല്ലാതാക്കൂ
  11. വായിച്ചു ഒരു തിരക്കഥയ്ക്കുള്ള സ്കോപ്പുന്ണ്ട്..ഇതൊക്കെ പുതിയതലമുറയ്ക്കു ഉള്‍ക്കൊള്‍ള്ളാന്‍ പറ്റില്ല...ബ്രഹ്മരക്ഷസിനൊക്കെ വിളക്കുവെക്കുന്ന തറവാറ്റട് കൊള്ളാ .... ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  12. എന്‍റെയും ഓര്‍മ്മകള്‍ ഇങ്ങനെയൊക്കെ തന്നെയാണ്.. ഒരു പാട് സ്വപ്നങ്ങള്‍ കണ്ടാണ് കുടുംബ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കാറ ..പക്ഷേ ഇന്നത്‌ ഒരു ചടങ്ങ് മാത്രം...എന്നാലും കുട്ടികളില്‍ മാത്രം ആ അകല്‍ച്ച കാണാറില്ല.. ഭാഗം വെച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ ആഗ്രഹിക്കുന്നു ഒന്ന് കാണാനും കളിച്ചുലസ്സിക്കാനും..ഭാവുകങ്ങള്‍ ചേച്ചി..

    മറുപടിഇല്ലാതാക്കൂ
  13. അഭിപ്രായം ഇട്ടതിനു ഒരായിരം ഹൃദയം നിറഞ്ഞ നന്ദി.

    @ശ്രീക്കുട്ടന്‍ അതെ ചേട്ടാ അത് എന്റെ സ്വകാര്യ അഹങ്കാരം ആയിരുന്നു പണ്ട് ...

    @Vp Ahmed ചേട്ടാ ഏതു വെറും ഭാവന മാത്രമല്ല.നടന്നത് തന്നെ.

    @ദേവന്‍ അതെ ഓര്‍മകളില്‍ ആ നല്ല കാലം.

    @ജെ പി വെട്ടിയാട്ടില്‍ അങ്കിള്‍ ആന്റി ഫ്രീ അല്ലെ.അങ്ങ് പ്രണയിക്കൂ.

    @മനെഫ് ചേട്ടാ വിഷമിപ്പിച്ചോ?എങ്കില്‍ ഞാന്‍ കുറച്ചെങ്കിലും നന്നായി എഴുതി കാണും.

    @ലുട്ടുമോന്‍ അതെ കലികാല വൈഭവം.

    @രാജീവ്‌ ഈ തറവാട് ഇപ്പോഴും ഉണ്ട്,ആര്‍ക്കും വേണ്ടാതെ പൂട്ടി കിടപ്പുണ്ട്.അത് എന്റെ നെഞ്ചിലെ വേദന.

    @ഏകലവ്യ എന്റെയും അനുഭവം അത് തന്നെ ആ വേദന പോസ്റ്റ്‌ ആയി.

    മറുപടിഇല്ലാതാക്കൂ
  14. ഒരായിരം സ്വപങ്ങള്‍ കൊണ്ട് വിരുന്നൊരുക്കിയ പ്രിയ കൂട്ടുകാരിക്ക് ഒരായിരം ആശംസകള്‍ ... വീണ്ടും വരാം ...പറ്റിക്കില്ല !!! സസ്നേഹം ...

    മറുപടിഇല്ലാതാക്കൂ
  15. സ്വത്ത് ഭാഗം വക്കുമ്പോള്‍ പലപ്പോഴും മനസ്സുകളും ഭാഗം വക്കപ്പെടുന്നു.
    വേദനകളും സ്വപ്നങ്ങളും സന്തോഷങ്ങളും കൂട്ടിക്കലര്ത്തിയ
    എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  16. ബ്രഹ്മ രക്ഷസ്സും നാഗങ്ങളും അനുഗ്രഹിക്കട്ടെ ........നന്നായിട്ടുണ്ട് ...... അന്ത്യം കുറച്ചു മനോഹരം ആക്കാമായിരുന്നു എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  17. ഓര്‍മ്മകള്‍...നയനങ്ങളെ ഈറനണിയിക്കുന്നു..മലയാളിയുടെ ഗൃഹാതുരത്വം അതിന്റെ എല്ലാ ഗരിമയോടും കൂടി....എഴുത്ത് തുടരുക, ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  18. ഞാനിപ്പഴാ ഇത് വായിക്കുന്നേ,ഇന്ന് യാദൃശ്ചികമായി കിട്ടിയ ഒരു മോർണിംഗ് ലീവാ, സോ അപ്പൊ വായിച്ചു. ഇതൊരു കഥയല്ലാന്ന് അവസാനമാ കണ്ടത്. ഞാൻ വായിച്ചപ്പോഴൊക്കെ ഇതിനൊരു കഥയുടെ 'ഇത്' ഇല്ലല്ലോ എന്നാലോചിച്ചിരുന്നു.

    എന്തായാലും കുറിപ്പ് നന്നായിട്ടുണ്ട് ട്ടോ

    മറുപടിഇല്ലാതാക്കൂ
  19. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു പാട് സന്തോഷം തോന്നി... പക്ഷെ ഒടുക്കം ഇങ്ങനൊന്നും വേണ്ടായിരുന്നു എന്ന് തോന്നി...

    മറുപടിഇല്ലാതാക്കൂ
  20. ഇതൊക്കെ വായിക്കാനും....സ്വപ്നം കാനാനുമോക്കെയല്ലേ പറ്റൂ... ഇത് കഥയല്ല.... ഇതാണ് സത്യം... ഇത് വായിച്ചപ്പോള്‍ മുകളില്‍ പറഞ്ഞപോലെ പ്രണയിക്കാന്‍ തോന്നുന്നു... നന്നായി എഴുതി .ഒത്തു കൂടലിന്റെ രസം വായനക്കാരില്‍ കിട്ടുന്നുണ്ട്‌.....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  21. ഒത്തു ചേരലുകളും പങ്കുവെയ്ക്കലുകളുമൊന്നും ഇപ്പോള്‍ എവിടയുമില്ലല്ലോ... എല്ലാം അണുകുടുംബങ്ങള്‍ ആയില്ലേ...

    മറുപടിഇല്ലാതാക്കൂ
  22. ബന്ധങ്ങളെയും ബന്ധനങ്ങളെയും കുറിച്ച് അക്ഷരതെറ്റുകളോറ്റെ പറയുന്നത് വായിക്കുവാന്‍ കഴിഞ്ഞൂ.:) അക്ഷരതെറ്റുകള്‍ ഒഴിവാക്കി എഴുത്ത് തുടരൂ.. അതോടെ കൂടുതല്‍ മേന്മ എഴുത്തിനുണ്ടാവും. വിദ്യാരംഭത്തില്‍ തന്നെ അക്ഷരതെറ്റ് അഭംഗിയാണല്ലോ എന്നോര്‍ത്താട്ടോ ഇത്രയും അതേ പറ്റി തന്നെ പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
  23. ഇത് എന്ടെ തറവാട് എന്നെ ഓര്‍മ്മപ്പെടുത്തി ...അന്ന് എല്ലാരും ഉണ്ടായിരുന്നു ഇന്ന് ആരുമില്ല ..എല്ലാരും കൂടി ഒത്തുചെരുക സ്വപ്നത്തില്‍ മാത്രം .....കാരണവന്മ്മാര്‍ ഒക്കെ ഭൂമിയോട് വിടപറഞ്ഞു ...നഗരത്തിന്‍റെ തിരക്കില്‍ പെട്ട് ജീവിക്കുമ്പോളും മനസ്സ് ബാല്യത്തിലേക്ക് വലിച്ചു കൊണ്ട് പോകാറുണ്ട് ..അത് ഓര്‍ക്കുന്നത് തന്നെ ഒരു സുഖമുള്ള അനുഭവമാണ് ..ഇപ്പോളും ഞാന്‍ ഇഷ്ടപ്പെടുന്നതും ആ അന്തരീക്ഷമാണ്.....അത് വീണ്ടും ഒര്മിപ്പിച്ച്ച്ച പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  24. സുഖമുള്ള ഓര്‍മ്മകള്‍..!
    നന്നായി പങ്കുവച്ചു.

    ബ്രഹ്മ രക്ഷസിനും,നാഗത്താന്മാര്‍ക്കും വീണ്ടും വിളക്കുതെളിയട്ടെ..!
    ആ ഇത്തിരി വെട്ടം, ഇരുള്‍ കയറിയ മനസ്സുകളിലേക്കിറങ്ങി പൂ‍ത്തുലയട്ടെ..!
    മാറാലകെട്ടിയ മച്ചിന്മുകളില്‍ നിന്ന് അസ്വാരസ്യങ്ങളുടെ മൂശേട്ട പടിയിറങ്ങട്ടെ..! കുളിരുപാകിയ അകത്തളങ്ങളില്‍ സ്നേഹവും സമാധാനവും കൂടുകൂട്ടട്ടെ..!!

    ഒത്തിരിയാശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  25. ശുരഭില ..തറവാടിനെ എനിക്കിഷ്ട്ടമായി ..ഞാന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ഇടയ്ക്കു ഇത് അനുഭവിക്കാറുണ്ട് ..ഈ ഒത്തുചേരല്‍ ..പിന്നെ പരിസരം അല്പം സാഹിത്യം കലര്‍ത്തി എഴുതാമായിരുന്നു .ഓര്‍മകള്‍ ...ഇങ്ങനെ വെധനിപ്പിച്ചുകൊണ്ടിരിക്കും ....ഒരു പുതുമ തോന്നുന്നില്ല ..എങ്കിലും നന്നായി എഴുതി ..ആശംസകള്‍
    ചില ഇടത്ത് പാരഗ്രാഫ് തിരിക്കനുണ്ട്...പേജ് നേക്കാള്‍ കുടുതല്‍ ഭാഗം ഡിസൈന്‍ എടുത്തിരിക്കുന്നു ..ഫോണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ചെറുതാക്കുക

    മറുപടിഇല്ലാതാക്കൂ
  26. ഒത്തു ചെരലുകളില്‍ ഇപ്പോള്‍ കൃതിമത്വം ഉണ്ടാവുന്നുവോ ?
    അഭിനയിക്കുകയാണോ നമ്മള്‍ എല്ലാം ?
    പഴയ അടുപ്പം ഇപ്പോള്‍ കുറയുന്നുവോ ?


    പോസ്റ്റ്‌ കൊള്ളാം...ഇനിയും എഴുതുക..എല്ലാ ഭാവുകങ്ങളും..

    മറുപടിഇല്ലാതാക്കൂ
  27. സുരഭിലം...
    ആദ്യമായാണു ഈ ബ്ലോഗില്‍..

    ഹൃദയങ്ങള്‍ തമ്മില്‍തമ്മില്‍ കുശലം പറയുന്ന ആ നല്ല ഒത്തുചേരലുകള്‍!!!
    ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!

    നന്നായിരിക്കുന്നു...ആശംസകള്‍!!

    പിന്നെ ബ്ലോഗില്‍ "ലൈറ്റ്‌ കളര്‍" ആണു നല്ലത്‌ ശ്രദ്ധിയ്ക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ

എന്താ അഭിപ്രായം?എഴുതണേ...

ശരിയോ തെറ്റോ ??

സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ്‌ -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്...