ഇതിപ്പോ ഒരു കഥ ഒന്നും അല്ല ട്ടോ.ഒരു അനുഭവം. ഞാൻ നന്നായി എന്നാണ് ഇപ്പോ മധുന്റെ അഭിപ്രായം സൊ പണി മധുനു കൊടുക്കാം എന്ന് വച്ച്. എന്നോടാ കളി...
ഒരു സാധാരണ സായാഹ്നം. വാവേ എന്ന് ഉറക്കെ വിളിച്ചു മധു എത്തി.എന്നിട്ട് അന്നത്തെ പ്രഖ്യാപനം നടത്തി. "എനിക്ക് നാളെ ഇന്റർവ്യൂ ഉണ്ട്.അതിനു റെഡി ആവണം"
വാവ - അതിനെന്താ റെഡി ആയിക്കോളൂ
മധു - എന്നെ ഒന്ന് ഇരുത്തി നോക്കി . മോനെ നിന്റെ നോട്ടം കൊണ്ടൊന്നും ഇരിക്കൂല്ല,എനിക്കെ 80 കിലോയാ ഭാരം. "ഡീ എനിക്ക് ടൈ കെട്ടാൻ അറിയില്ല"
വാവ - അതിനു ,ഞാൻ ടൈ കെട്ടാറില്ല. എന്നിട്ട് അങ്ങോട്ടും വച്ച് കൊടുത്തു ഒരു നോട്ടം
മധു - നിന്നെ വരെ ഞാൻ കെട്ടി പിന്നെ അല്ലെ ഒരു ടൈ
വാവ - ആഹാ അത്രക്കായോ? എങ്കിൽ നിന്നെ ടൈ കേട്ടിച്ചിട്ടു തന്നെ.നീ ഒരു കാര്യം ചോദിക്ക് നമ്മുടെ കൂട്ടുകാരൻ ശരണ്‍ നോട് ചോദിക്കൂ
മധു - അവനെങ്ങും അറിയില്ല,നീ പോയെ
വാവ - അവനോ, അവനറിയും ഞാനല്ലേ പറയണേ. അവൻ ഈ ബ്ലാക്ക് കാറ്റ് അല്ലെ.
മധു - നീ ഒരു സംഭവം തന്നെ എന്നാ രീതിയിൽ എന്നെ നോക്കി എന്നിട്ട് എന്നാ പോയിട്ട് വരാട്ടോ അവന്റെ റൂമിലേക്ക്
വാവ - ഹും,ഇതിനൊക്കെ ഞാൻ തന്നെ വേണം. തിരിച്ചു ഞാനാരാ മോള് എന്ന് ഒരു നോട്ടം വച്ച് കൊടുത്തു
മധു പോയിട്ട് ഒരു ഒരു മണിക്കൂർ കഴിഞ്ഞ എത്തിയെ, ഞാൻ വിചാരിച്ചു ഈ ടൈ കേട്ടാൽ സംഭവം തന്നെ ഒരു മണിക്കൂർ പണി അല്ലെ. മധുവിന്റെ നോട്ടം ഭയങ്കരം ആരുന്നു .. പണി പാളിയോ .കയ്യിൽ കെട്ടിയ ടൈ ഉണ്ടല്ലോ പിന്നെ എന്താ? ഡി അവനൊന്നും അറിയില്ലാരുന്നു... അവന്റെ റൂമിലുള്ള എല്ലാ തെണ്ടികളും ഇതിൽ കേറി നിരങ്ങി.
വാവ - എന്നാലെന്ത് കാര്യം നടന്നില്ലേ എന്നിട്ട് നമ്മുടെ പാവം മധു രാവിലെ ആ ടൈ കല്യാണ മാല പോലെ കഴുത്തിൽ അണിഞ്ഞു മുറുക്കി കിടിലൻ ആയി ഇന്റർവ്യൂ നു പോയി. ഓഫീസിൽ കേറിയതും നമ്മുടെ അണ്ണൻ ചായയും കുടിച്ചു ചുമ്മാ നില്പുണ്ടായിരുന്നു. " ഡേയ് തമ്പി റെഡ് ടൈ എന പോടലെ"? സ്നേഹം മൂത്ത ചോദ്യം ആണെന്ന് കരുതി നമ്മുടെ നായര്‍ "കിട്ടിയില്ല അണ്ണാ" എന്ന് നിഷ്കളങ്കം ആയി പറഞ്ഞു. "ശ്ശോ അത് പോട്ടിരുന്താ നമ്മ ലിബിൻ വേലയെ നീ പതിരുന്തിരുക്കാലം ലെ ".. ലിബിൻ ഞങ്ങളുടെ കാന്റീനിലെ കൂട്ടുകാരൻ ആണ്. പുള്ളി വൈറെർ ആണ്. സോഫ്റ്റ്വെയർ കമ്പനിയിലെ മാനേജർ പോസ്റ്റിനു ഇന്റർവ്യൂ നു പോകുന്ന ആളോട് ആണ് ഇതു പറയണേ എന്നോര്‍ക്കണം. പിന്നെ ഞാൻ ഒന്നും കേട്ടില്ല തെറിയുടെ അഭിഷേകം. മലയാളമാണോ തമിഴ് ആണോ എന്നറിയില്ല ... ക പൂ ച ..... പിന്നെ സധൈര്യം അണ്ണന്റെ അകമ്പടിയിൽ മുന്നോട്ടു ..നമ്മുടെ ജാഡ മാനേജർ വരുന്നുണ്ട്. ഒരു അലന്ന ചിരിയും ചിരിച്ചു ഒരു ഗുഡ് മോര്നിംഗ് എല്ലാം അയാൾ പറഞ്ഞു. സാധാരണ മനുഷ്യനെ കണ്ട ചിരിക്കാത്ത ആളാ... മധു ആരായി ?? ടൈ ഊറി വച്ച് ഇന്റർവ്യൂ നു പോയി അന്നാണ് പിന്നെ കേട്ട് കേൾവി. എന്തായോ എന്തോ ???
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരിയോ തെറ്റോ ??
സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ് -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്‍...
-
ഹരിശ്രീ ഗണപതയേ നമഹ : ഇന്നു വിദ്യാരംഭം . ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും , ഇന്നു ഒരു പോസ്റ്റ് എങ്കിലും ഇടാത്തത് ശരിയല്ലല...
-
"മാധവ് ആ ഡയറി എന്തിയെ?" "ഏത് ഡയറി ലച്ചു?" "ഞാന്‍ കോളേജില്‍ നിനക്ക് തന്ന,എന്റെ കവിതകളുള്ള വലിയ ഡയറി." ...
-
ഗൃഹാതുരത്വത്തിന്റെ വേദനയും പേറി എന്റെ അഗ്രഹാരത്തിലെ ഒരു രാഥോല്സവം കൂടി കടന്നു പോയിരിക്കുന്നു.ഓര്‍മ്മകള്‍ കൂടു കൂട്ടി വേദനിപ്പിച്ചു മനസ്സിനെ....
പാവം മധു
മറുപടിഇല്ലാതാക്കൂഎന്തല്ലാം സഹിക്കണം അല്ലെ
മധുവിന്റെ കഥാപാത്രം സോമന് ചെയ്യേണ്ടതായിരുന്നു.അനശ്വരമായേനെ.
മറുപടിഇല്ലാതാക്കൂ